
കൊല്ലങ്കോട്: സ്ത്രീകൾ അഭിമാനവും ആത്മവിശ്വാസവും കാത്തുസൂക്ഷിക്കണമെന്നും അതുണ്ടെങ്കിൽ അവർക്ക് ഏതുമേഖലയിലും മുന്നേറാനാകുമെന്നും മന്ത്രി കെ.എ. തുളസി അഭിപ്രായപ്പെട്ടു. കൊല്ലങ്കോട് ഗ്രാമീണ വികസനസംഘം 'ശ്രീ' യുടെ മുപ്പതാം വാർഷികവും കുടുംബസംഗവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കെ. പ്രേമൻ എം.എൽ.എ. അധ്യക്ഷനായി. രണ്ടായിരത്തോളം വനിതകൾ പങ്കെടുത്ത ചടങ്ങിൽ സ്കോളർഷിപ്പ് വിതരണം, മുതിർന്ന പൗരന്മാരെ ആദരിക്കൽ തുടങ്ങിയ പരിപാടികളും ഉണ്ടായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഡി. അശ്വതിദാസ്, സ്ഥിരംസമിതി അധ്യക്ഷൻ കെ. രവീന്ദ്രൻ, ഡോ. പ്രഭാകർ, ഡോ. എൻ. ശുദ്ധോധനൻ, അനിൽകുമാർ, നിഷ രവിചന്ദ്രൻ, എം.പി. ശ്രീകുമാർ, സ്വപ്ന, അനിത തുടങ്ങിയവർ സംസാരിച്ചു.
Content Highlights: Minister K A Thulasi urged women to preserve pride and self-confidence while inaugurating the Kollengode Rural Development Society anniversary.
Published: 29 Nov 2026, 09:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented