ചങ്ങരംകുളം: ഓൾ കേരള ടെയിലേഴ്സ് അസോസിയേഷൻ (എ.കെ.ടി.എ.) നന്നംമുക്ക് യൂണിറ്റ് കൺവെൻഷൻ മൂക്കുതല പകരാവൂർ ചിത്രൻ നമ്പൂതിരിപ്പാട് സ്മാരക പെൻഷൻ ഭവനിൽ നടന്നു. ജില്ലാ പ്രസിഡന്റ് എ. രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. എസ്. സുശീല അധ്യക്ഷയായി . പി.ആർ. ബിന്ദു, വി.വി. ഇന്ദിര, കെ.കെ. കമ്മുണ്ണി, എം.വി. നാസർ, അബ്ദുൾ ഖാദർ, അബ്ദുൾ സലാം തുടങ്ങിയവർ പ്രസംഗിച്ചു. പ്രവർത്തന റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി കെ.ടി. പത്മജയും, വരവ്-ചിലവ് കണക്ക് ട്രഷറർ എം.എ. സാവിത്രിയും, സംഘടനാ റിപ്പോർട്ട് ജില്ലാ വൈസ് പ്രസിഡന്റ് സി.വി. ചന്ദ്രികയും അവതരിപ്പിച്ചു. 25 വർഷത്തെ സേവനത്തിന് തവനൂർ യൂണിറ്റ് സെക്രട്ടറി നീതയ്ക്ക് യൂണിറ്റ് കമ്മറ്റി മെമന്റോ നൽകി ആദരിച്ചു. ആധാറിന്റെ പേരിൽ തടഞ്ഞുവച്ച പെൻഷൻ നൽകുക, റിട്ടയർമെന്റ് ആനുകൂല്യം കുടിശ്ശിക തീർത്തുനൽകുക, ഒൻപതു വർഷത്തിനുശേഷം കൂടുതൽ എത്രവർഷം പണം അടയ്ക്കുന്നുവോ അത്രയും വർഷം 20 രൂപ വീതം കൂട്ടിനൽകുക എന്നീ പ്രമേയങ്ങളും കൺവെൻഷൻ അവതരിപ്പിച്ചു.

To advertise here,