മട്ടന്നൂർ: റാസൽഖൈമയിൽ വാഹനാപകടത്തിൽ മരിച്ച ഉരുവച്ചാൽ സ്വദേശി പുതിയ കാവിൽ ഹേമന്തിന് നാടിന്റെ അന്ത്യാഞ്ജലി. 24-ന് റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഹേമന്ത് മരിച്ചത്. ദുബായിൽ സ്വകാര്യ കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു.

To advertise here,

ഞായറാഴ്ച പുലർച്ചെയോടെ നാട്ടിലെത്തിച്ച മൃതദേഹം ഉരുവച്ചാൽ ടാക്സി സ്റ്റാൻഡിൽ പൊതുദർശനത്തിന് വെച്ചു. നിരവധി പേർ അന്തിമോപചാരമർപ്പിച്ചു. മുൻ മന്ത്രി കെ.കെ. ശൈലജ, സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, പി. പുരുഷോത്തമൻ, സി.വി. ശശീന്ദ്രൻ, കെ.പി.സി.സി. സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, ഒ.കെ. പ്രസാദ്, സുരേഷ് മാവില, റഫീഖ് ബാവോട്ടുപാറ, വി.എൻ. മുഹമ്മദ്, എ.കെ. സുരേഷ് കുമാർ, രാജൻ പുതുക്കുടി, സി.എച്ച്. വത്സലൻ, കെ.പി. രമേശൻ, എൻ.സി. സുമോദ് തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. തുടർന്ന് വീട്ടിലെത്തിച്ച ശേഷം പൊറോറ ശ്മശാനത്തിൽ സംസ്കരിച്ചു.