പാലക്കാട് : മുസ്‌ലിംലീഗ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പൊളിറ്റിക്കൽ സ്‌കൂൾ ജനുവരി ആദ്യവാരം നടത്താൻ മുസ്‌ലിംലീഗ് ജില്ലാ സമ്പൂർണ പ്രവർത്തകസമിതി തീരുമാനിച്ചു. മുസ്‌ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, നിയോജകമണ്ഡലം ഭാരവാഹികൾ, പോഷകസംഘടനകളുടെ ജില്ലാപ്രസിഡന്റ്, സെക്രട്ടറിമാർ, സംസ്ഥാന, ജില്ലാ പ്രവർത്തകസമിതി അംഗങ്ങൾ എന്നിവരെ പങ്കെടുപ്പിച്ചാണ് പൊളിറ്റിക്കൽ സ്‌കൂളുകൾ.

To advertise here,

 

യോഗം മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല ഉദ്ഘാടനംചെയ്തു. മുസ്‌ലിംലീഗ് ജില്ലാപ്രസിഡന്റ് മരക്കാർ മാരായമംഗലം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ. കരീം, സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ നിരീക്ഷകനുമായ സി.എച്ച്. റഷീദ്, കെ.കെ.എ. അസീസ്, സി.എ. സാജിദ്, കളത്തിൽ അബ്ദുല്ല, എം.എസ്. അലവി, എം.എം. ഹമീദ്, റഷീദ് തങ്ങൾ, റഷീദ് ആലായൻ, പി.കെ. അബ്ദുല്ലക്കുട്ടി, അഡ്വ. മുഹമ്മദലി മറ്റാംതടം, കല്ലടി അബൂബക്കർ, പി.ഇ.എ. സലാം എം.എച്ച്. മുജീബ് റഹ്‌മാൻ തുടങ്ങിയവർ സംസാരിച്ചു.