പട്ടാമ്പി : കുരങ്ങുശല്യം രൂക്ഷമായതോടെ ഓങ്ങല്ലൂർ പഞ്ചായത്തിലെ പൂവക്കോട്, തൊണ്ടിയന്നൂർ ഭാഗങ്ങളിലെ തെങ്ങുകർഷകർ ദുരിതത്തിൽ. രാമഗിരി ഭാഗത്തുനിന്നെത്തുന്ന കുരങ്ങുകൾ നിത്യേന നൂറുകണക്കിന് കരിക്കുകളാണ് നശിപ്പിക്കുന്നത്. ഇതോടെ തെങ്ങുകൃഷി മാത്രം ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി.
കുരങ്ങുകൾ കൂട്ടത്തോടെയെത്തി കരിക്കുകൾ നശിപ്പിക്കുന്നതിനാൽ തെങ്ങുകളിൽനിന്ന് ആവശ്യത്തിന് തേങ്ങലഭിക്കാത്ത സ്ഥിതിയാണ്. തെങ്ങുകൃഷിയിൽനിന്നുള്ള വരുമാനം നിലച്ചതോടെ കൃഷിയിൽനിന്നും പിൻമാറാനുള്ള ഒരുക്കത്തിലാണ് കേര കർഷകർ.
കൃഷി സംരക്ഷിക്കാൻ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കുരങ്ങുകളെ അകറ്റാൻ വനംവകുപ്പ് അടിയന്തരനടപടി സ്വീകരിക്കണമെന്നും കുരങ്ങുശല്യംമൂലം കൃഷിനാശം നേരിടുന്ന കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ കൃഷിവകുപ്പ് ഇടപെടണമെന്നും കർഷകർ ആവശ്യപ്പെടുന്നു. പ്രശ്‌നത്തിന്
ഓങ്ങല്ലൂർ പഞ്ചായത്തിലെ പൂവക്കോട്, തൊണ്ടിയന്നൂർ ഭാഗങ്ങളിൽ കുരങ്ങുകളുടെ ശല്യം കാരണം നട്ടംതിരിയുന്ന നാളികേര കർഷകരെ സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷകസംഘം മരുതൂർ വില്ലേജ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എം.പി. വിജയകുമാർ, വി.വി. ദിനേഷ്, ഗോപിനാഥൻ എന്നിവർ സംസാരിച്ചു.
Published: 11 Oct 2026, 03:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented