റോഡ് ഷോ പത്തു കിലോമീറ്ററിൽ

To advertise here,

പെരിയാർ ലൈബ്രറി ആൻഡ് സയൻസ് സെന്റർ ഉദ്ഘാടനം ചെയ്‌തു

പെരിയാറിന്റെ പ്രതിമ അനാവരണം ചെയ്തു

കോയമ്പത്തൂർ : ഗാന്ധിപുരത്ത് നിർമിച്ച പെരിയാർ ലൈബ്രറി ആൻഡ് സയൻസ് സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിർവഹിച്ചു. രാവിലെ 11-ന് പ്രത്യേക വിമാനത്തിൽ കോയമ്പത്തൂരിലെത്തിയ മുഖ്യമന്ത്രി തുടർന്ന് 10 കിലോമീറ്റർ റോഡ്ഷോ നടത്തിയാണ് ഗാന്ധിപുരത്തെത്തിയത്.

റോഡിനിരുവശവും നൂറുകണക്കിന് പ്രവർത്തകർ മുഖ്യമന്ത്രിയെ കാണാൻ എത്തിയിരുന്നു. എല്ലാവരെയും കൈവീശി അഭിവാദ്യമർപ്പിച്ചാണ് വിജയ് യാത്ര തുടർന്നത്.

തുടർന്ന്, പെരിയാർ ലൈബ്രറി കെട്ടിടത്തിന് മുൻപിൽ സ്ഥാപിച്ച പെരിയാറിന്റെ പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. 300 കോടി ചെലവിൽ എട്ട് നിലകളിലായി നിർമിച്ച ലൈബ്രറിയും സയൻസ് സെന്ററും ഉദ്ഘാടനംചെയ്ത ശേഷം എല്ലായിടവും നടന്നുകണ്ടു.

ചടങ്ങിൽ 600 പേർക്ക് വിവിധ ധനസഹായം വിതരണംചെയ്തു. പൂർത്തിയായ പദ്ധതികളുടെ ഉദ്ഘാടനവും നിരവധി പദ്ധതികളുടെ ശിലാസ്ഥാപനവും നിർവഹിച്ചു. ചടങ്ങിൽ മന്ത്രിമാരായ എൻ. ആനന്ദ്, കെ.എ. സെങ്കോട്ടയ്യൻ, വി. സമ്പത്ത് കുമാർ, കെ. വിഘ്‌നേഷ് തുടങ്ങിയവർ പങ്കെടുത്തു.