തിരുപ്പൂർ : കരട് വോട്ടർപട്ടിക പുറത്തുവിട്ടതിനുപിന്നാലെ ജനുവരിയിൽ പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർപട്ടികയ്ക്കായുള്ള പരിഷ്കരണ ജോലികൾക്ക് തുടക്കമിട്ട് തിരുപ്പൂർ ജില്ലാ ഭരണകൂടം. ആദ്യ നടപടിയായി കരട് വോട്ടർപട്ടികയുടെ പകർപ്പ് ജില്ലയിലെ എട്ട് നിയമസഭാമണ്ഡലങ്ങളിലെയും 2,821 പോളിങ് സ്റ്റേഷനുകളിലും എത്തിച്ചുതുടങ്ങി.
അതത് പോളിങ് സ്റ്റേഷനുകളിലെ പട്ടികയിൽ തങ്ങളുടെ പേരുകൾ പരിശോധിക്കാനും അതിൽ തിരുത്തലുകൾ വരുത്താനും പേരുകൾ ചേർക്കാനോ നീക്കം ചെയ്യാനോ ഡിസംബർ 11-വരെ സാധിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ സി. മുത്തുകുമരൻ പറഞ്ഞു.
പുതിയ വോട്ടർമാർക്ക് പേര് ചേർക്കാനായി 21, 22, 29 തീയതികളിൽ എല്ലാ പോളിങ് സ്റ്റേഷനുകളിലും പ്രത്യേക ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ടെന്ന് കളക്ടർ അറിയിച്ചു. കരട് വോട്ടർപട്ടിക പ്രകാരം തിരുപ്പൂർ ജില്ലയിൽ 20,01,436 വോട്ടർമാരാണുള്ളത്. ജനുവരി നാലിന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.
Published: 15 Nov 2026, 01:31 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented