കോയന്പത്തൂർ ജില്ലാതല ഉദ്ഘാടനം

To advertise here,

ചെന്നൈ : ശിശുദിനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർഥികൾക്ക് കെയ്ക്കും ആശംസാ കാർഡും സമ്മാനിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്. വെള്ളിയാഴ്ച രാവിലെ ചെന്നൈ കൊളത്തൂരിലുള്ള കോർപ്പറേഷൻ മിഡിൽ സ്കൂളിൽ നടന്ന ചടങ്ങിലാണ് വിജയ് കെയ്ക്ക് വിതരണത്തിന്റെ ഉദ്ഘാടനംനിർവഹിച്ചത്. ഇവിടെയുള്ള ഓരോ ക്ലാസിലെയും കുട്ടികൾക്ക് അദ്ദേഹം കെയ്ക്കു സമ്മാനിച്ചു. മന്ത്രിമാരായ രാജ്‌മോഹൻ, ശ്രീനാഥ്, ജഗദീശ്വരി തുടങ്ങിയവർ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

ദേശീയനേതാക്കളുടെ വേഷത്തിലെത്തിയ വിദ്യാർഥികളെ വിജയ് പ്രത്യേകംഅനുമോദിച്ചു. സംസ്ഥാനത്തുടനിളം മൊത്തം 62.46 ലക്ഷം കെയ്ക്കുകളാണ് കുട്ടികൾക്കായി വിതരണംചെയ്യുന്നത്. 7.34 കോടി രൂപയാണ് ഇതിനായി സർക്കാർ ചെലവിടുന്നത്. ബ്രിട്ടാനിയ, ഡ്രീം പായ്ക്ക്, എലൈറ്റ് നാച്ചുറൽ, ഐ.ടി.സി. കമ്പനികളാണ് കെയ്ക്കുണ്ടാക്കി നൽകിയത്. ബ്രിട്ടാനിയ 10,03,996 കെയ്ക്കും ഡ്രീം പാക്ക് 33,87,459 കെയ്ക്കും എലൈറ്റ് നാച്ചുറൽ 10,06,861 കെയ്ക്കും ഐ.ടി.സി. 8,48,096 കെയ്ക്കും തയ്യാറാക്കി നൽകി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപേട്ട്, വെല്ലൂർ ജില്ലകളിലേക്കുള്ള കെയ്ക്കുകൾ ബ്രിട്ടാനിയയും അരിയല്ലൂർ, കടലൂർ, സേലം, മധുര, തിരുച്ചിറപ്പള്ളി ഉൾപ്പെടെ 20 ജില്ലകളിലേക്ക് ഡ്രീം പാക്കും രാമനാഥപുരം, വിരുദുനഗർ, കന്യാകുമാരി, തെങ്കാശി, തിരുനെൽവേലി, ദിണ്ടിഗൽ ജില്ലകളിൽ എലൈറ്റ് നാച്ചുറലും കോയമ്പത്തൂർ, തിരുപ്പൂർ, നീലഗിരി, ഈറോഡ്, നാമക്കൽ, കരൂർ ജില്ലകളിൽ ഐ.ടി.സി.യുമാണ് കെയ്ക്കുകൾ നൽകിയത്. കെയ്ക്കുകളുടെ ഗുണനിലവാരം, അളവ്, കാലാവധി തീയതി, ഭക്ഷ്യസുരക്ഷാ ലൈസൻസ് വിശദാംശം എന്നിവ കർശനമായി പരിശോധിച്ചിരുന്നു. തമിഴ്‌നാട്ടിൽ ശിശുദിനാഘോഷത്തിൽ മധുരവും പായസവും നൽകാറുണ്ടെങ്കിലും ആദ്യമായാണ് കെയ്ക്ക് സമ്മാനിക്കുന്നത്.