ഒറ്റപ്പാലം : കണ്ണിയംപുറത്തെ സർക്കാർ ആയുർവേദാശുപത്രിയുടെ ഒറ്റപ്പാലം പട്ടണത്തിലുള്ള ഉപകേന്ദ്രത്തിൽ നേത്രചികിത്സാവിഭാഗം തുടങ്ങാൻ പദ്ധതിയൊരുക്കുന്നു. നിലവിൽ രണ്ടുദിവസംമാത്രം പ്രവർത്തിക്കുന്ന ഉപകേന്ദ്രത്തെ എല്ലാദിവസവും ചികിത്സയ്ക്കുള്ള കേന്ദ്രമാക്കിമാറ്റൽകൂടിയാണ് ലക്ഷ്യം.
ആയുർവേദചികിത്സയ്ക്കൊപ്പം പ്രകൃതിചികിത്സയുമുള്ള കണ്ണിയംപുറം ആയുർവേദാശുപത്രിയിൽ നിലവിൽ രണ്ട് ഒ.പി. വിഭാഗം മാത്രമാണുള്ളത്. ജനറലും ത്വഗ്രോഗത്തിനും. ഇതിനുപുറമേയാണ് മറ്റൊരു ചികിത്സാവിഭാഗംകൂടി തുടങ്ങാനൊരുങ്ങുന്നത്.
ടി.ബി. റോഡിലെ പണ്ടാരത്തിൽ മാധവിക്കുട്ടി അമ്മ സ്മാരക ഉപകേന്ദ്രത്തെ നേത്രചികിത്സാ വിഭാഗമാക്കണമെന്ന പദ്ധതി നിർദേശം നേരത്തെ സർക്കാരിലേക്ക് സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ച സർക്കാർ ഉപകേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നേത്രവിഭാഗം തുടങ്ങാനാവശ്യമായ ഭൗതിക സൗകര്യങ്ങളുണ്ടോയെന്ന് ആരാഞ്ഞ് ആശുപത്രിക്ക് കത്ത് നൽകിയിരുന്നു. സൗകര്യങ്ങളുണ്ടെന്നറിയിച്ച് ആശുപത്രി മറുപടിയും നൽകിയിട്ടുണ്ട്.
നിലവിൽ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും രാവിലെ ഒൻപതുമുതൽ രണ്ടുവരെ രണ്ടു ഡോക്ടർമാരുടെ സേവനമുണ്ട്. മരുന്നുവിതരണവുമുണ്ട്. സൗകര്യങ്ങളുണ്ടെങ്കിലും ജീവനക്കാരുടെ കുറവുമൂലം ഇവിടെ കിടത്തിച്ചികിത്സ നടത്താറില്ല. അത്തരം ഘട്ടങ്ങളിൽ കണ്ണിയംപുറത്തെ പ്രധാന ആശുപത്രിയിലേക്കു മാറ്റുകയാണു പതിവ്.
പട്ടണത്തിൽത്തന്നെയായതിനാൽ രോഗികൾക്ക് ഇവിടെ എത്താൻ എളുപ്പമാണ്. നേത്രവിഭാഗം തുടങ്ങിയാൽ ഒരു ഡോക്ടർ ഉൾെപ്പടെയുള്ള സേവനങ്ങളും ഇതിനായി ആവശ്യമായി വരും.
Published: 14 Nov 2026, 03:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented