പ്രതിഷേധിച്ചത് ആടുകളും കന്നുകാലികളുമായെത്തി
തിരുപ്പൂർ : തിരുപ്പൂർ ബ്ലോക്കിലെ മുതലിപാളയം പഞ്ചായത്തിൽ നടന്ന ഗ്രാമസഭായോഗം കൂട്ടത്തോടെ ബഹിഷ്കരിച്ച് ഗ്രാമവാസികൾ. ഇതോടെ ഗ്രാമവികസന വകുപ്പ് അധികൃതർ യോഗം മാറ്റിവെച്ചു.
കോടതി ഉത്തരവുകൾക്കുശേഷവും പഞ്ചായത്തിലെ പ്രവർത്തനരഹിതമായ പാറമടകളിൽ തിരുപ്പൂർ കോർപറേഷൻ തള്ളിയ മാലിന്യങ്ങൾ നീക്കംചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് യോഗം ബഹിഷ്കരിച്ച് ധർണ നടത്തിയത്. ഗ്രാമീണർ ആടുകളും കന്നുകാലികളുമായെത്തിയാണ് യോഗവേദിക്ക് പുറത്ത് പ്രതിഷേധിച്ചത്.
തുടർച്ചയായ പ്രതിഷേധത്തെത്തുടർന്ന് പഞ്ചായത്തിലെ പാറമടകളിൽ മാലിന്യം തള്ളുന്നത് കോർപറേഷൻ നിർത്തിവെച്ചിരുന്നു. എന്നാൽ അപ്പോഴേക്കും ഏകദേശം 10 ലക്ഷം ടണ്ണോളം മാലിന്യങ്ങൾ തള്ളിക്കഴിഞ്ഞിരുന്നു. പാരിസ്ഥിതിക തകർച്ചയുണ്ടാക്കുന്ന ഈ മാലിന്യങ്ങൾ എത്രയും വേഗം മാറ്റാൻ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഫലപ്രദമായ നടപടികൾ ഉണ്ടായിട്ടില്ല.
Published: 03 Nov 2026, 03:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented