ചെന്നൈ : തമിഴ്‌നാട്ടിലെ ക്രമസമാധാന നിലയുമായി ബന്ധപ്പെട്ട് ഗവർണർ രാജേന്ദ്ര ആർലേക്കർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് റിപ്പോർട്ടു സമർപ്പിച്ചു. വെള്ളിയാഴ്ച ഡൽഹിയിലെത്തിയാണ് ഗവർണർ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാനത്തെ നിലവിലുള്ള സുരക്ഷാ സ്ഥിതിഗതികൾ വിശദീകരിക്കുകയും റിപ്പോർട്ട് കൈമാറുകയും ചെയ്തത്.

To advertise here,

ദീപാവലി ആഘോഷത്തിന് തൊട്ടുമുൻപുള്ള രണ്ടുദിവസങ്ങളിൽ സംസ്ഥാനത്ത് 13 കൊലപാതകങ്ങളാണ് നടന്നത്. ഇതേത്തുടർന്ന് ടി.വി.കെ. സർക്കാരിനെതിരേ രൂക്ഷ വിമർശനമുയർന്നു. ഈ സാഹചര്യത്തിലാണ് അമിത് ഷാ ഗവർണറിൽനിന്ന് സമഗ്രമായ റിപ്പോർട്ടു തേടിയത്.

അതേസമയം, ക്രമസമാധാന നില ഭദ്രമാക്കുന്നതിനും കുറ്റകൃത്യ നിയന്ത്രണ നടപടികൾ വിലയിരുത്തുന്നതിനുമായി മുഖ്യമന്ത്രി ജോസഫ് വിജയ് തുടർച്ചയായി മൂന്നുദിവസം സെക്രട്ടേറിയറ്റിൽ ഡി.ജി.പി. മഹേഷ് കുമാർ അഗർവാൾ, ഇന്റലിജൻസ് ഐ.ജി. അസ്ര ഗാർഗ് എന്നിവരുമായി യോഗം വിളിച്ചുചേർത്തു.