അപകടം മണപ്പുള്ളിക്കാവിന്സമീപം ദേശീയപാതയിൽ
പാലക്കാട് : മണപ്പുള്ളിക്കാവിനുസമീപം ദേശീയപാതയിൽ കാറിടിച്ച് നിയന്ത്രണംവിട്ട മിനിലോറി എതിർദിശയിൽവന്ന ലോറിയിലേക്ക് ഇടിച്ചുകയറി. മിനി ലോറിയുടെ ഡ്രൈവർ മരിച്ചു. കണ്ണാടി പുളിയപ്പന്തൊടി സ്വദേശി വി. അനീഷാ(43)ണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 11.10-ഓടെയായിരുന്നു അപകടം. തൃശ്ശൂർ ഭാഗത്തുനിന്നു പാലക്കാട്ടേക്ക് വരികയായിരുന്ന കാർ, മുന്നിൽപോവുകയായിരുന്ന മിനിലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇതോടെ മിനിലോറി ഡിവൈഡറിനുമുകളിലൂടെ എതിർവശത്തെ പാതയിലേക്ക് പാഞ്ഞുകയറി, കൂട്ടുപാത ഭാഗത്തുനിന്നു തൃശ്ശൂരിലേക്കു പോവുകയായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അനീഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. കാർ ഓടിച്ചിരുന്ന കോട്ടയം സ്വദേശി ജോർജ് ജിമ്മിയുടെ (20) പേരിൽ കേസെടുത്തതായി പാലക്കാട് ടൗൺ സൗത്ത് പോലീസ് പറഞ്ഞു.
മിനി ലോറി പൂർണമായും തകർന്നു. മറ്റുവാഹനങ്ങളുടെ മുൻവശം ഭാഗികമായി തകർന്നു. അപകടത്തെത്തുടർന്ന് ഗതാഗതക്കുരുക്കുമുണ്ടായി. ദേശീയപാതാ അധികൃതരെത്തി ക്രെയിൻ ഉപയോഗിച്ച് വാഹനങ്ങൾ നീക്കി.
പരേതനായ വേലായുധനാണ് അനീഷിന്റെ അച്ഛൻ. അമ്മ: വള്ളി, ഭാര്യ: പ്രഭിത, മക്കൾ: എ. അദ്വൈത്(കടക്കുറുശ്ശി ജി.എൽ.പി.എസ്. സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥി), എ. അദ്വിക(ഏഴുമാസം). സഹോദരങ്ങൾ: അജിത്ത്, അജിത, അനിത.
Published: 13 Nov 2026, 03:32 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented