ചെന്നൈ : ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണവാഹനമായ പി.എസ്.എൽ.വി.യുടെ മൂന്നാംഘട്ടത്തിന്റെ പരിഷ്കരിച്ച മോട്ടോർ വിജയകരമായി പരീക്ഷിച്ചു. അവസാനത്തെ രണ്ട് പി.എസ്.എൽ.വി. ദൗത്യങ്ങളും പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് റോക്കറ്റിന്റെ യന്ത്രഭാഗങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്‌സ് സെന്ററിലെ സ്റ്റാറ്റിക് ടെസ്റ്റ് സംവിധാനത്തിലാണ് വ്യാഴാഴ്ച റോക്കറ്റിന്റെ മൂന്നാം ഘട്ടത്തിലെ സോളിഡ് മോട്ടോർ നിലത്തുറപ്പിച്ച് ജ്വലിപ്പിച്ച് പരീക്ഷിച്ചത്. പരീക്ഷണം ലക്ഷ്യംകണ്ടെന്നും ഇതിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തുമെന്നും ഐ.എസ്.ആർ.ഒ. അധികൃതർ അറിയിച്ചു.
ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായി കരുതിയിരുന്ന പി.എസ്.എൽ.വി.യുടെ കഴിഞ്ഞ വർഷം മേയ് 18-ന് നടത്തിയ സി-61 വിക്ഷേപണവും ഈ വർഷം ജനുവരി 12-ന് നടത്തിയ സി-62 വിക്ഷേപണവും പരാജയമായിരുന്നു. വിക്ഷേപണം പരാജയപ്പെടാനുള്ള കാരണങ്ങൾ വിലയിരുത്തിയ ശേഷമാണ് റോക്കറ്റിന്റെ മൂന്നാം ഘട്ടത്തിൽ ചില മാറ്റങ്ങൾ വരുത്തിയത്. പരാജയകാരണത്തെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട വിദഗ്ധനസമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെങ്കിലും അത് പ്രസിദ്ധീകരിച്ചിട്ടില്ല.
Published: 13 Nov 2026, 03:28 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented