തൃക്കരിപ്പൂർ: കണ്ണൂർ-കാസർകോട് ജില്ലാ വിശ്വകർമജ ക്ഷേത്ര സംരക്ഷണസമിതി സംഘടിപ്പിക്കുന്ന 'വിശ്വോദയം 27' മഹാസംഗമത്തിന്റെ ഭാഗമായി വിശ്വകർമജ ക്ഷേത്ര സംരക്ഷണ സമിതി കാസർകോട് മേഖലാ സമ്മേളനം സംഘടിപ്പിച്ചു.

To advertise here,

വിശ്വകർമ ക്ഷേത്രസംരക്ഷണ സമിതി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് പി.പി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി സെക്രട്ടറി പി. വത്സൻ അധ്യക്ഷനായി.

കാസർകോട് മേഖലാ സമിതി സെക്രട്ടറി എ. പുരുഷോത്തമൻ, സുവനീർ കമ്മിറ്റി ചെയർമാൻ പി.പി. പ്രേമാനന്ദൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.പി. കിഷോർ കുമാർ, സാമ്പത്തിക കമ്മിറ്റി ചെയർമാൻ ടി.പി. മോഹനൻ, പ്രചാരണ കമ്മിറ്റി ചെയർമാൻ സുധീഷ് കണ്ണൻ, സി.പി.കെ. രാജൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: എം.വി. ശ്രീധരൻ(ചെയർമാൻ) എ. അനിൽകുമാർ (വൈസ് ചെയർമാൻ), എം.വി. വിനോദ് (കൺവീനർ).