പത്തിരിപ്പാല: യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും കോൺഗ്രസ് ഒറ്റപ്പാലം ബ്ലോക്ക് സെക്രട്ടറിയുമായിരുന്ന പി.കെ. പ്രകാശനെ അനുസ്മരിച്ചു. പത്തിരിപ്പാലയിൽ വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയ്തു. ലക്കിടി-പേരൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. പ്രേമൻ അധ്യക്ഷനായി. ഡി.സി.സി. സെക്രട്ടറി സത്യൻ പെരുമ്പറക്കോട് അനുസ്മരണ പ്രഭാഷണം നടത്തി.

To advertise here,

ഒറ്റപ്പാലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.കെ. ജയരാജൻ, ഒറ്റപ്പാലം മണ്ഡലം യു.ഡി.എഫ്. ചെയർമാൻ പി.എ. ഷൗക്കത്തലി, പഞ്ചായത്തംഗം യു.പി. രവി, മഹിളാ കോൺഗ്രസ് നേതാവ് പി.പി. പാഞ്ചാലി, സക്കീർ ഹുസൈൻ, യു.പി. രാജു എന്നിവർ സംസാരിച്ചു.

കായികപ്രതിഭ, മുൻ ജനപ്രതിനിധികൾ, പ്രായമായവർ എന്നിവരെ വേദിയിൽ ആദരിച്ചു. ഡി.സി.സി. സെക്രട്ടറി പി. സ്വാമിനാഥന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതിക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുമുണ്ടായിരുന്നു. പാലിയേറ്റീവ് കെയർ-ആരോഗ്യ പരിപാലനം എന്ന വിഷയത്തിൽ എസ്. തുളസിഭായ് ക്ലാസെടുത്തു. സ്‌നേഹവിരുന്നുമൊരുക്കിയിരുന്നു.