തൊടുപുഴ: ഉപ്പുകുന്നിൽ ഒരാൾക്ക് വെടിയേറ്റ് കിടക്കുന്നു എന്ന ഫോൺ സന്ദേശത്തെത്തുടർന്ന് ശനിയാഴ്ച രാത്രി കരിമണ്ണൂർ പോലീസിന് നെട്ടോട്ടം. രാത്രി പത്തരയോടെയാണ് സംഭവംസംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചത്.
ഉപ്പുകുന്നിനും മേത്തൊട്ടിക്കും ഇടയിൽ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയാണ് ഉടുമ്പന്നൂരിൽനിന്നുള്ള ആംബുലൻസിലേക്ക് വിളിച്ച് ഒരാൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ടത്. സ്ഥലത്തെത്തിയ ആംബുലൻസ് ജീവനക്കാർ കണ്ടത് മദ്യലഹരിയിലായിരുന്ന സ്ത്രീയെയാണ്. ഒരാൾക്ക് വെടിയേറ്റെന്നും എന്നാൽ ആളെ കാണാനില്ലെന്നും സ്ത്രീ അറിയിച്ചതോടെ പരിഭ്രാന്തരായ ആംബുലൻസ് ജീവനക്കാർ കരിമണ്ണൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് കരിമണ്ണൂർ സ്റ്റേഷനിലെയും ഇടുക്കിയിലെയും പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ, വെടിവെപ്പ് നടന്നതായോ, ആർക്കെങ്കിലും പരിക്കേറ്റതായോ തെളിവുകളൊന്നും കണ്ടെത്താനായില്ല.
സ്ത്രീയുടെ അടുത്തെത്തിയിരുന്ന രണ്ട് യുവാക്കളെ ഞായറാഴ്ച പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു. പെരിങ്ങാശ്ശേരിയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ഉപ്പുകുന്ന് സ്വദേശികളാണ് യുവാക്കൾ.
Content Highlights: A hoax phone call claiming a man was shot triggered a late-night search by Karimannoor and Idukki police at Uppukunnu near Thodupuzha.
Published: 29 Nov 2026, 06:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented