കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ.) ചവറ നിയോജകമണ്ഡലം സമ്മേളനം ഡി.സി.സി.പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. പെൻഷൻകാരെ ചേർത്തുപിടിക്കുന്ന സർക്കാരാണ് യു.ഡി.എഫിന്റേതെന്നും പെൻഷൻ പരിഷ്കരണം ഉടൻ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

നിയോജകമണ്ഡലം പ്രസിഡൻറ് പി. ടൈറ്റസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ കെ.വി. മുരളി, പി. ഗോപാലകൃഷ്ണൻനായർ, വാര്യത്ത് മോഹൻകുമാർ, കോലത്ത് വേണുഗോപാൽ, മേച്ചേഴ്ത്ത്‌ ഗിരീഷ്, ആർ. ജയകുമാർ, ജസ്റ്റിൻ ജോൺ, ജി. ദേവരാജൻ, ജെ. ജാസ്മിൻ തുടങ്ങിയവർ സംസാരിച്ചു.

പ്രസിഡൻറായി ടൈറ്റസിനെയും സെക്രട്ടറിയായി എസ്. രാജേന്ദ്രനെയും തിരഞ്ഞെടുത്തു.