പാലക്കാട്: കളക്ട്രേറ്റിനു മുന്നിൽ നിരാഹാരസമരം നടത്തിയിരുന്ന രോഗിയായ ചിദംബരത്തിന്റെ അവസ്ഥ കഴിഞ്ഞ ദിവസമാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്തത്. ദയനീയമായ അദ്ദേഹത്തിന്റെ അവസ്ഥ അറിഞ്ഞ ഉടനെ ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ രമേഷ് ഇടപെടുകയായിരുന്നു. ജീവകാരുണ്യപ്രവർത്തനരംഗത്തെ സജീവ സംഘടനയാണ് ദയ ചാരിറ്റബിൾ ട്രസ്റ്റ്. 

To advertise here,

ലോട്ടറി വിൽപ്പനക്കുള്ള ലൈസൻസും ഒരാഴ്ച്ചത്തേക്കുള്ള ടിക്കറ്റുകളും ഉൾപ്പെടെ അദ്ദേത്തിന്റെ ഭക്ഷണകാര്യങ്ങൾക്കും  പരിഹാരം ചെയ്തുവെന്ന് ദയ ചാരിറ്റബിൾ ട്രസ്റ്റ് അറിയിച്ചു. കൂടാതെ ഒരു മൊബൈൽ ഫോണും അദ്ദേഹത്തിന് സമ്മാനിച്ചാണ് ദയ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ മടങ്ങിയത്. 

കാസർക്കോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഉൾപ്പെടെ ദയ നിരവധി സഹായങ്ങൾ ഇതിനകം  എത്തിക്കുന്നുണ്ട്. വീണുപോയ ഇടത്തുനിന്ന് കൈപിടിച്ച് ഉയർത്തിയ മാതൃഭൂമിയോടും ദയയോടും ചിദംബരം കണ്ണീർ നനവോടെ നന്ദി പറഞ്ഞു.