
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് അത്താഴവിരുന്നിനിടെ ഹിൽട്ടൺ ഹോട്ടലിലുണ്ടായ വെടിവെപ്പ് ലോകത്തെ നടുക്കിയിരിക്കുകയാണ്. എന്നാൽ, വിരുന്നിൽ പങ്കെടുക്കാനെത്തിയവർ, സംഭവസ്ഥലത്തുണ്ടായ പരിഭ്രാന്തിക്കിടയിൽ വിലകൂടിയ മദ്യക്കുപ്പികൾ അടിച്ചുമാറ്റുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ വൻതോതിൽ പ്രചരിക്കുന്നത്.
ശനിയാഴ്ച വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഔദ്യോഗിക വിരുന്നിനിടെയാണ് സംഭവം. വെടിവെപ്പ് നടന്ന ഉടനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ പ്രസിഡന്റിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെ അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകർ വിലകൂടിയ മദ്യക്കുപ്പികൾ കൈക്കലാക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്കുതുടക്കമായത്.
വാഷിങ്ടൺ ഹിൽട്ടൺ ഹോട്ടലിലെ വൈറ്റ്ഹൗസ് അത്താഴവിരുന്നിനിടെ അപ്രതീക്ഷിതമായി വെടിയൊച്ച കേട്ടതോടെ തങ്ങളുടെ ക്യാമറ ബാഗുകളിലും ടക്സീഡോ കോട്ടുകൾക്കുള്ളിലും സീൽ പൊട്ടിക്കാത്ത മദ്യക്കുപ്പികൾ തിരുകിക്കയറ്റുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു.
ദുരന്തമുഖത്ത് പ്രത്യേക ചുമതലയുള്ള മാധ്യമ പ്രവർത്തകരുടെ പ്രവൃത്തി ലോകത്തിന് മുന്നിൽ അമേരിക്കൻ പ്രസ് കോറിന്റെ സൽപ്പേരിന് മങ്ങലേൽപ്പിച്ചിരിക്കുകയാണ്. വിഷയത്തിൽ വൈറ്റ് ഹൗസ് വൃത്തങ്ങളിൽനിന്നും മാധ്യമ സംഘടനകളിൽനിന്നും ഇവർക്കെതിരെ കർശന നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന.
അതിനിടെ, ഉത്തരവാദപ്പെട്ട മാധ്യമപ്രവർത്തകർ സുരക്ഷാഭീഷണി ഉണ്ടായ നിമിഷങ്ങളിൽ, മദ്യം മോഷ്ടിക്കുന്ന തിരക്കിലായിരുന്നു എന്ന വിമർശനമാണ് സോഷ്യൽ മീഡിയയിൽ വ്യാപിക്കുന്നത്. 'വൈൻ-ഗേറ്റ്' എന്ന പേരിൽ ഈ ദൃശ്യങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
മാധ്യമപ്രവർത്തകരുടെ ഈ പ്രവൃത്തിയെ 'മീഡിയ റോട്ട്' എന്നാണ് സോഷ്യൽ മീഡിയയിൽ പലരും വിശേഷിപ്പിച്ചത്. ‘ആളുകൾ പ്രാണരക്ഷാർഥം ഓടുമ്പോൾ മാധ്യമപ്രവർത്തകർ മദ്യക്കുപ്പികൾ മോഷ്ടിക്കാനുള്ള തിരക്കിലായിരുന്നു’ എന്ന് ദൃക്‌സാക്ഷികൾ എക്സിൽ കുറിച്ചു. ചിലർ പരിഹാസ രൂപേണയും പ്രതികരിക്കുന്നുണ്ട്.
Content Highlights: Security breach occurred during the 2026 White House Correspondents' Association dinner., Viral video shows journalists stealing liquor bottles amidst the chaos., Public and social media backlash labeling the incident as 'Wine-Gate'., Severe criticism regarding the ethical conduct of the press corps during an emergency., Anticipated formal investigations by White House and media organizations.
Published: 26 Apr 2026, 04:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented