
തെഹ്‌റാൻ: പത്തോളം പ്രതിരോധ റോക്കറ്റുകളെ മറികടന്ന് ഇറാന്റെ ഒരു മിസൈൽ ലക്ഷ്യസ്ഥാനത്ത് പതിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ജെറുസലേമിലെ ഒരു വീടിന്റെ ടെറസിൽ നിന്ന് പകർത്തിയതെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ ഒരു മിസൈലിനെ ലക്ഷ്യമാക്കി പത്തോളം പ്രതിരോധ റോക്കറ്റുകൾ വരുന്നതായി കാണാം. നിമിഷങ്ങൾക്കുള്ളിൽ ആകാശത്ത് ഒരു വെളിച്ചം ദൃശ്യമാകുകയും മിസൈൽ മുന്നോട്ട് കുതിച്ച് ലക്ഷ്യസ്ഥാനത്ത് പതിക്കുകയും ചെയ്യുന്നു.
പരിഭ്രാന്തരായ ആളുകളുടെ ശബ്ദം പശ്ചാത്തലത്തിൽ കേൾക്കാം. ഈ വീഡിയോയുടെ സമയവും കൃത്യമായ സ്ഥലവും സ്ഥിരീകരിച്ചിട്ടില്ല. മാർച്ച് ഒന്നിന് ഇറാൻ ഇസ്രയേലിലേക്ക് അയച്ച മിസൈൽ ആണിതെന്നാണ് റിപ്പോർട്ടുകൾ. മാർച്ച് ഒന്നിന് വൈകുന്നേരം ജെറൂസലേമിലെ ഒറു റോഡിൽ ഇറാന്റെ മിസൈൽ പതിച്ചതിനെ തുടർന്ന് ഒട്ടേറെ പേർക്ക് പരിക്കേറ്റതായി ഇസ്രയേൽ അധികൃതർ വ്യക്തമാക്കിയിരുന്നു.
വീഡിയോയിലെ മിസൈൽ ഇറാനിലെ ഫത്തേഹ് അല്ലെങ്കിൽ ഫത്തേഹ്-2 സംവിധാനമാണെന്നും ചിലർ അവകാശപ്പെടുന്നുണ്ട്. ഫത്തേഹ് മിസൈലുകൾ ഗെയിം ചെയ്ഞ്ചിങ് ആയുധമാണെന്നും അത് ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് അന്ത്യം കുറിക്കുമെന്നും ഇറാൻ റെവല്യൂഷനറി ഗാർഡ് (ഐആർജിസി) നേരത്തെ അവകാശപ്പെട്ടിരുന്നു.
ഫത്തേഹ്-2 മിസൈലിനെക്കുറിച്ച്
2023 നവംബറിലാണ് ഇറാൻ ഫത്തേഹ്-2 മിസൈൽ അവതരിപ്പിച്ചത്. ഈ മിസൈൽ ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ (HGV) കൊണ്ടാണ് സജ്ജീകരിച്ചിരിക്കുന്നതെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. പറക്കുന്നതിനിടയിൽ അപ്രതീക്ഷിതമായ രീതിയിൽ സഞ്ചരിക്കാൻ ഇതിന് കഴിയും. Mach 15 വരെ വേഗതയും ഏകദേശം 1,500 കിലോമീറ്റർ ദൂരപരിധിയും ഇതിനുണ്ടെന്ന് ഇറാൻ അവകാശപ്പെടുന്നു.
സാധാരണ ബാലിസ്റ്റിക് മിസൈലുകളിൽ നിന്ന് വ്യത്യസ്തമായി പറക്കുന്നതിനിടയിൽ അവയുടെ പിച്ച്, yaw എന്നിവ ക്രമീകരിക്കാൻ കഴിയും. അതുകൊണ്ടുതന്നെ ഇവയെ തടയുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.
Content Highlights: viral video shows iranian missile evades 10 interceptors before hitting target
Published: 02 Mar 2026, 01:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented