വാഷിങ്ടൺ: യുഎസിലെ മെയ്‌നിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നുവീണ് ഏഴുപേർ മരിച്ചു. മെയ്‌നിലെ ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം. ആകെ എട്ടുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ക്രൂ അംഗമായ ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടതായും യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.
അമേരിക്കയിലെ വിവിധഭാഗങ്ങളിൽ അതിശക്തമായ ശീതക്കാറ്റ് തുടരുന്നതിനിടെയാണ് വിമാനം അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. എട്ടുപേരുമായി വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നതിനിടെ 'ബോംബാർഡിയർ ചലഞ്ചർ 600' ശ്രേണിയിൽപ്പെട്ട വിമാനം തകർന്നുവീഴുകയും വിമാനത്തിന് തീപിടിക്കുകയുമായിരുന്നു. സംഭവസമയത്ത് മേഖലയിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്നതായാണ് വിവരം. അപകടത്തെത്തുടർന്ന് ബാംഗോർ വിമാനത്താവളം താത്കാലികമായി അടച്ചിട്ടു. അതേസമയം, വിമാനത്തിലുണ്ടായിരുന്നവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഈ വിവരങ്ങൾ പ്രാദേശിക അധികൃതർ പുറത്തുവിടുമെന്നും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ്(എൻടിഎസ്ബി) അറിയിച്ചു.
Content Highlights: Tragic accident in Maine, USA, as a private jet crashes, killing seven. One crew member survives with injuries. Full details and investigation updates.
Published: 26 Jan 2026, 10:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented