
വാഷിങ്‌ടൺ: ഹൂതി-സൗദി സംഘർഷത്തെത്തുടർന്ന് പശ്ചിമേഷ്യ വീണ്ടും കലുഷിതമായതോടെ സൈനികസംഘർഷം തീവ്രമാകുമെന്ന് യു.എസ്. വിദേശകാര്യവകുപ്പും പശ്ചിമേഷ്യയിലെ അമേരിക്കൻ നയതന്ത്ര കാര്യാലയങ്ങളും സുരക്ഷാ മുന്നറിയിപ്പ് നൽകി. മേഖലയിലേക്ക് യാത്രചെയ്യുന്ന അമേരിക്കക്കാർക്കും ജാഗ്രതാനിർദേശമുണ്ട്.
സംഘർഷസാധ്യത രൂക്ഷമാകുന്നതിനിടെ, മേരിലാൻഡിലെ ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ഒരുദിവസം നേരത്തേ ട്രംപ് മടങ്ങി. മടക്കത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും വലുതെന്തോ വരാനിരിക്കുന്നെന്നാണ് അഭ്യൂഹം.
അതിനിടെ, ബ്രിട്ടനിലെ ആർ.എ.എഫ്. ഫെയർഫോർഡ് വ്യോമസേനാ താവളത്തിൽനിന്ന് അമേരിക്കയുടെ ബി-1ബി ദീർഘദൂര ബോംബർ വിമാനം പറന്നുയർന്നതായും റിപ്പോർട്ടുണ്ട്. വിമാനത്തിന്റെ ദൗത്യം വ്യക്തമല്ല. ഇറാൻ സംഘർഷവുമായി നേരിട്ട് ബന്ധമുണ്ടോ എന്നും പറയാനാകില്ല. വൻ ആയുധശേഖരം കൊണ്ടുപോകാനോ പരിശീലന സമയത്തോ ആണ് സാധാരണയായി ഉപയോഗിക്കാറുള്ളത്.
ബ്രിട്ടനിലെ വ്യോമതാവളത്തിൽനിന്ന് വിമാനം ഇറാനിലെത്താൻ ആറു മുതൽ എട്ടുമണിക്കൂർവരെ എടുക്കും. ഇറാനെതിരേ യു.എസിന്റെ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ സൈനിക നടപടിയുടെ പ്രധാന താവളമായി പ്രവർത്തിച്ചത് ഫെയർഫോർഡ് ആണ്.
Content Highlights: US issues security warnings for Americans traveling to the Middle East due to escalating Houthi-Saudi conflicts., Donald Trump cuts short his Camp David visit amidst rising tensions., US B-1B long-range bomber takes off from RAF Fairford in Britain, stirring speculation., RAF Fairford served as a key base for US military operations against Iran.
Published: 21 Sept 2026, 08:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented