
വാഷിങ്ടണ്‍: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് കഴിവുള്ള ബിരുദധാരികളെ ജോലിക്കെടുക്കാനായി യു.എസ്. കമ്പനികള്‍ക്ക് ഗോള്‍ഡ് കാര്‍ഡുകള്‍ വാങ്ങാമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 50 ലക്ഷം ഡോളര്‍ അഥവാ 43.5 കോടി ഇന്ത്യന്‍ രൂപ നല്കി യു.എസ്. പൗരത്വത്തിലേക്ക് വഴിതുറക്കുന്ന ഗോള്‍ഡ് കാര്‍ഡുകള്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ വാഗ്ദാനം. ഇന്ത്യയ്ക്ക് പുറമെ ചൈന, ജപ്പാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരേയും ഗോള്‍ഡ് വിസ വാങ്ങി ജോലിക്കെടുക്കാമെന്ന് ട്രംപ് പറഞ്ഞു.
'ഇന്ത്യ, ചൈന, ജപ്പാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഹാര്‍വാര്‍ഡും വാര്‍ട്ടണ്‍ സ്കൂള്‍ ഓഫ് ഫിനാന്‍സും പോലുള്ള ഇടങ്ങളില്‍ പഠിക്കാന്‍ പോയി ഒന്നാമനായി ബിരുദം നേടുന്നു. പിന്നാലെ അവര്‍ക്ക് ജോലി വാഗ്ദാനം ലഭിക്കുന്നു. എന്നാല്‍ അവര്‍ക്ക് യു.എസ്സില്‍ തുടരാന്‍ കഴിയുമോ എന്നറിയാത്തതിനാല്‍ നിങ്ങള്‍ ഉടനടി ആ വാഗ്ദാനം പിന്‍വലിക്കുന്നു.' -ട്രംപ് ബുധനാഴ്ച പറഞ്ഞു.
'നമുക്ക് ഉദ്പാദനക്ഷമതയുള്ള, മികച്ച ആളുകളെയാണ് വേണ്ടത്. അഞ്ച് മില്യണ്‍ ഡോളര്‍ നല്കാന് കഴിയുന്നവര്‍ തൊഴിലുകള്‍ സൃഷ്ടിക്കാന്‍ പോകുകയാണ്.' -ട്രംപ് വ്യക്തമാക്കി.
അതിസമ്പന്നരായ വിദേശികള്‍ക്ക് അമേരിക്കന്‍ പൗരത്വം അനായാസം ലഭിക്കാന്‍ അവസരമൊരുക്കുന്ന ഗോള്‍ഡ് കാര്‍ഡ് പദ്ധതി കഴിഞ്ഞദിവസമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. പദ്ധതിയുടെ വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം പുറത്തുവിടും. വിദേശികള്‍ക്ക് അമേരിക്കന്‍ പൗരത്വം വാഗ്ദാനം ചെയ്യുന്ന പത്ത് ലക്ഷം ഗോള്‍ഡ് കാര്‍ഡുകള്‍ വിറ്റഴിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് പറഞ്ഞിരുന്നു.
Content Highlights: Donald Trump says US firms can buy ‘gold card’ to hire Indian graduates
Published: 27 Feb 2025, 11:37 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented