
ജനീവ: ഗാസയിൽ തുടരുന്ന വംശഹത്യയുടെ ഭാഗമായി ഇസ്രയേൽ പലസ്തീൻകുട്ടികളെ ലക്ഷ്യമിടുന്നെന്ന് ഐക്യരാഷ്ട്രസഭയുടെ (യു.എൻ.) റിപ്പോർട്ട്. ഇസ്രയേൽ സുരക്ഷാസേനകൾ പലസ്തീൻകുട്ടികളെ മനഃപൂർവം കൊലപ്പെടുത്തുകയും ആക്രമിക്കുകയുംചെയ്തതിന് തെളിവുകൾ ലഭിച്ചതായി യു.എന്നിന്റെ സ്വതന്ത്ര അന്താരാഷ്ട്ര കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ ജഡ്ജി ശ്രീനിവാസൻ മുരളീധറാണ് അന്വേഷണക്കമ്മിഷൻ അധ്യക്ഷൻ. ഗാസയിലെ വംശഹത്യയുടെ 'പ്രധാന ഘടക'മെന്നാണ് കുട്ടികൾക്കുനേരേയുള്ള ഇസ്രയേൽ ആക്രമണങ്ങളെ വിശേഷിപ്പിക്കുന്നത്.
ഗാസയിലെ ഇസ്രയേൽ സൈനികനടപടികളുടെ വ്യാപ്തിയും തുടർച്ചയും പലസ്തീൻകുട്ടികളുടെ അഭൂതപൂർവമായ മരണത്തിനും പരിക്കുകൾക്കും അവരിൽ മാനസികാഘാതമുണ്ടാക്കാനും കാരണമായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
റിപ്പോർട്ട് അപകീർത്തികരവും അടിസ്ഥാനരഹിതവുമാണെന്ന് ഇസ്രയേൽ പ്രതികരിച്ചു. ഇസ്രയേലികുട്ടികളെ ആക്രമിച്ചതുൾപ്പെടെയുള്ള ഹമാസിന്റെ ഹീനമായ പ്രവൃത്തികളെയും പലസ്തീൻകുട്ടികളെ ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്നകാര്യവും അന്വേഷണസംഘം അവഗണിച്ചെന്ന് അവർ കുറ്റപ്പെടുത്തി.
പലസ്തീൻകുട്ടികൾ നേരിട്ട ശാരീരികവും മാനസികവുമായ മുറിവുകൾ, വൻതോതിലുള്ള മാനസികാഘാതം, അനാഥത്വം, മാതാപിതാക്കളിൽനിന്നുള്ള വേർപിരിയൽ, ആവർത്തിച്ചുള്ള പലായനം, എന്നിവ കാരണം ഗാസയിൽ ബാല്യം ഇല്ലാതായി -കമ്മിഷൻ
Content Highlights: UN commission confirms deliberate targeting of Palestinian children by Israeli forces., Justice Srinivas Muralidhar led the independent investigation., Report classifies the attacks as a core component of the ongoing Gaza genocide., Widespread trauma, loss of childhood, and mass displacement highlighted., Israel rejects findings, citing Hamas's use of human shields.
Published: 25 Jun 2026, 07:27 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented