ലണ്ടന്‍: അപകടങ്ങളിലോ മറ്റോ പെട്ട് നിങ്ങള്‍ക്ക് സാരമായി മുറിവേല്ക്കുകയാണെന്ന് കരുതുക. നന്നായി വേദനിക്കുന്നതിന് പകരം നിങ്ങള്‍ക്ക് വേദനയൊന്നും അനുഭവപ്പെടാതെയാണ് ഇരിക്കുന്നതെങ്കില്‍ എങ്ങനെയുണ്ടാകും? ഈ അത്യപൂര്‍വ്വ രോഗാവസ്ഥയുമായി കഴിയുന്ന യു.കെയിലെ ഹഡേഴ്സ്ഫീല്‍ഡ് സ്വദേശിനിയായ ഒലിവിയ ഫാന്‍സ്വര്‍ത്ത് വാര്‍ത്തകളില്‍ ഇടം നേടുകയാണ്.
വേദന മാത്രമല്ല, ഉറക്കമോ വിശപ്പോ ഒന്നും ഒലിവിയയെ അലട്ടില്ല. ഈ മൂന്ന് അവസ്ഥകളും ഒരേപോലെ അനുഭവപ്പെടാത്ത ലോകത്തെ ഒരേയൊരാള്‍ കൂടിയാണ് ഒലിവിയയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്രോമസോം 6പി ഡിലീഷന് (chromosome 6p deletion) എന്ന രോഗാവസ്ഥയാണ് ഒലിവിയ നേരിടുന്നത്. ശരീരത്തിലെ ആറാമത് ക്രോമസോമിന്റെ ഒരു ഭാഗത്തിന്റെ അസാന്നിധ്യമാണ് ഈ രോഗാവസ്ഥയിലേക്ക് നയിക്കുന്നത്.
കുഞ്ഞായിരിക്കുമ്പോഴും വിശക്കുന്നതിന്റെ സൂചനകളൊന്നും ഒലിവിയ പ്രകടിപ്പിക്കുകയോ ഭക്ഷണം മതിയായ തോതില്‍ കഴിക്കുകയോ ചെയ്തിരുന്നില്ല. ഏഴ് വയസ്സ് പ്രായമുള്ളപ്പോൾ ഒലിവിയയെ ഒരു കാര്‍ ഇടിച്ചിരുന്നു. എന്നാല്‍, കാര്‍ ഇടിച്ച ശേഷവും തനിക്ക് ഒന്നും സംഭവിക്കാത്തതുപോലെയാണ് ഒലിവിയ പെരുമാറിയതെന്ന് ഒലിവിയയുടെ അമ്മ നിക്കി ട്രേപാക്ക് പറയുന്നു. ചെറിയ പരിക്കുകള്‍ അന്നുണ്ടായിരുന്നെങ്കിലും ഒലിവിയ വേദന പ്രകടിപ്പിച്ചിരുന്നില്ല. തുടർന്നാണ് ഒലിവിയയുടെ രോഗാവസ്ഥ സ്ഥിരീകരിക്കുന്നത്.
ഈ രോഗാവസ്ഥയില്‍ ഏറ്റവും ആശങ്കയുണര്‍ത്തുന്ന ഘടകം ഒലിവിയയ്ക്ക് വേദനയറിയാനുള്ള ശേഷിയില്ലെന്നതാണ്. പരിക്ക് എത്ര ഗുരുതരമായാലും വേദന ഒലിവിയയെ കീഴ്പ്പെടുത്തില്ല. അതിനാല്‍ ഒലിവിയയുടെ മാതാപിതാക്കള്‍ ഏറെ ശ്രദ്ധയോടെയാണ് കുട്ടിയെ കൈകാര്യംചെയ്യുന്നത്.
വിശപ്പ് ഇല്ലാത്തതിനാല്‍, പോഷകഹാരത്തിന്റെ കുറവുണ്ടാകാതിരിക്കുന്നതിനായി കൃത്യമായ ഇടവേളകളില്‍ ഒലിവിയ്ക്ക് അമ്മ ഭക്ഷണം നല്‍കും. ഉറക്കമാണ് ഒലിവിയ നേരിടുന്ന മറ്റൊരു വെല്ലുവിളി. മരുന്നുകളുടെ സഹായമില്ലാതെ ഒലിവിയയ്ക്ക് ഉറങ്ങാന്‍ സാധിക്കുകയില്ല. മരുന്നുകളുടെ സഹായമില്ലെങ്കില് മൂന്നുദിവസംവരെ ഒലിവിയ ഉണര്‍ന്നിരിക്കും.
ഒലിവിയയുടെ ഈ രോഗത്തിന് മരുന്നുകളില്ല. മറ്റുള്ളവരെപോലെ സാധാരണ ജീവിതം നയിക്കാന്‍ ഒലിവിയയെ സഹായിക്കുക എന്നത് മാത്രമാണ് ഡോക്ടര്‍മാര്‍ക്ക് ചെയ്യാൻ കഴിയുകയെന്നും ആരോഗ്യവിദ്ധർ പറയുന്നു.
Content Highlights: uk girl olivia farnsworth feels no pain, hunger or fatigue
Published: 13 Mar 2025, 02:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented