അറ്റ്ലാന്റ: തുര്‍ക്കിയുടെ സൈനിക ചരക്കുവിമാനം ജോര്‍ജിയ-അസര്ബെയ്ജാന് അതിര്‍ത്തിയില്‍ തകര്‍ന്നുവീണതായി തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിമാനത്തില്‍ 20 സൈനികരുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. അസര്‍ബെയ്ജാനില്‍നിന്ന് തുര്‍ക്കിയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. അസര്ബെയ്ജാന്, ജോര്‍ജിയ എന്നീ രാജ്യങ്ങൾ സംയുക്ത രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
വിമാനം ജോര്‍ജിയന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച് ഏതാനും മിനിറ്റുകള്‍ക്കകം റഡാര്‍ ബന്ധം നഷ്ടമായെന്ന് ജോര്‍ജിയന്‍ എയര്‍ നാവിഗേഷന്‍ അതോറിറ്റിയുടെ പ്രസ്താവനയെ ഉദ്ധരിച്ച് തുര്‍ക്കി ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ജോര്‍ജിയന്‍ അതിര്‍ത്തിയില്‍നിന്ന് ഏകദേശം അഞ്ചുകിലോമീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്നത്. തുര്‍ക്കിയുടെ സി-30 വിമാനമാണ് തകര്‍ന്നത്.
Content Highlights: Turkish C-130 Military Plane Crashes Near Georgia-Azerbaijan Border; Search Underway
Published: 11 Nov 2025, 09:44 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented