വാഷിങ്ടൺ: യുഎസ് മുൻ പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവായിരുന്ന ആന്റണി ഫൗചിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുഎസ് നാഷണൽ ഇന്റലിജൻസ് (ഡിഎൻഐ) ഡയറക്ടർ തുൾസി ഗബ്ബാർഡ്. കോവിഡ് മഹാമാരിക്ക് കാരണമായ ലബോറട്ടറിയെന്ന് അറിയപ്പെടുന്ന ചൈനയിലെ വുഹാനിലെ ഒരു ഗവേഷണ ലാബിന് ആന്റണി ഫൗചി ധനസഹായം നൽകിയതായിട്ടാണ് ആരോപണം. തന്റെ ഔദ്യോഗിക ജീവിതത്തിലെ അവസാന ദിവസമാണ് ഫൗചിയുടെ വിവാദപരമായ പങ്കിനെക്കുറിച്ചുള്ള രേഖകൾ പുറത്തുവിട്ടിരിക്കുന്നത്.
വുഹാനിലെ കൊറോണ വൈറസ് ഗവേഷണത്തിനുള്ള ഫൗചിയുടെ ധനസഹായത്തെക്കുറിച്ചും മഹാമാരി സമയത്ത് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളെക്കുറിച്ചുമുള്ള വിവരങ്ങളാണ് ഇവർ പുറത്തുവിട്ടത്. ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ അപകടകരമായ 'ഗെയ്ൻ-ഓഫ്-ഫംഗ്ഷൻ' (gain-of-function) ഗവേഷണത്തിനായി യുഎസിലെ നികുതി ദായകരുടെ ദശലക്ഷക്കണക്കിന് ഡോളർ ഫൗചി നൽകിയെന്ന് ഗബാർഡ് ആരോപിക്കുന്നു. വവ്വാലുകളിലെ കൊറോണ വൈറസുകളെ ഉൾപ്പെടുത്തിയുള്ള ഈ ഗവേഷണമാണ് കോവിഡ് മഹാമാരിക്ക് കാരണമായ ലാബ് ചോർച്ചയിലേക്ക് നയിച്ചതെന്ന് അവർ അവകാശപ്പെടുന്നു.
വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള സത്യം മറച്ചുവെക്കാൻ ഇന്റലിജൻസ് കമ്മ്യൂണിറ്റിയിലെ രാഷ്ട്രീയവൽക്കരിക്കപ്പെട്ട നേതൃത്വവുമായി ചേർന്ന് ഫൗചി പ്രവർത്തിച്ചുവെന്ന് ഗബാർഡ് ആരോപിച്ചു. വൈറസ് ലാബിൽ നിന്ന് ചോർന്നതാണെന്ന വിവരങ്ങൾ പുറത്തുവരാതിരിക്കാൻ അദ്ദേഹം ശ്രമിച്ചുവെന്നും ഗബാർഡ് പറയുന്നു. 2024-ൽ സത്യപ്രതിജ്ഞ ചെയ്ത് മൊഴി നൽകുന്നതിനിടെ ഫൗചി കോൺഗ്രസിനോട് കള്ളം പറഞ്ഞു എന്നും ഗബ്ബാർഡ് ആരോപിച്ചു.
മാത്രമല്ല സത്യം പുറത്തുകൊണ്ടുവരാനായി ശ്രമിച്ചവരേയും കോവിഡ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നുവെന്ന വാദം അംഗീകരിക്കാത്തവരെയും ഫൗചി ഭീഷണിപ്പെടുത്തി നിശബ്ദരാക്കിയെന്നും തുൾസി ആരോപിക്കുന്നുണ്ട്. 2025 ജനുവരിയിൽ സ്ഥാനമൊഴിയുന്നതിന് മുമ്പ് ജോ ബൈഡൻ ഫൗചിക്ക് മുൻകൂട്ടി മാപ്പ് നൽകിയിരുന്നതായും അവർ പറഞ്ഞു.
Content Highlights: Tulsi Gabbard alleges Fauci funded Wuhan Institute of Virology research., Gain-of-function research linked to potential lab leak origin of COVID-19
Published: 19 Jun 2026, 04:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented