വാഷിങ്ടണ്‍: മരുമകന് ജാരദ് കഷ്നറുടെ അച്ഛന് ചാള്‍സ് കഷ്നറെ ഫ്രാന്‍സിലെ യു.എസ്. സ്ഥാനപതിയായി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്തു. കോടീശ്വരനായ റിയല്‍ എസ്റ്റേറ്റ് എക്സിക്യുട്ടീവും മുന്‍ അറ്റോര്‍ണിയുമാണ് ചാള്‍സ്.
നികുതിവെട്ടിപ്പ്, സാക്ഷിയെ സ്വാധീനിക്കല്‍, തിരഞ്ഞെടുപ്പു പ്രചാരണത്തിന് നിയമവിരുദ്ധമായി സംഭാവന നല്കല് തുടങ്ങി 18 കുറ്റങ്ങള്‍ക്ക് 2006 ഓഗസ്റ്റ് 25 വരെ രണ്ടുവര്‍ഷം ജയിലില്ക്കിടന്നിട്ടുണ്ട് അദ്ദേഹം. ഒന്നാം ഭരണകാലത്ത് മൂത്തമകള്‍ ഇവാങ്കയും ഭര്‍ത്താവ് ജാരദും ട്രംപിന്റെ ഉപദേശകരായുണ്ടായിരുന്നു. ഇത്തവണ തിരഞ്ഞെടുപ്പു പ്രചാരണത്തിനുപോലും ഇരുവരുമുണ്ടായിരുന്നില്ല.
Content Highlights: President Trump nominates Charles Kushner, Jared Kushner`s father, as US Ambassador to France
Published: 02 Dec 2024, 08:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented