
ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ നല്കിയ സ്വീകരണം
ക്വാലാലംപുര്‍: ആസിയാന്‍ ഉച്ചകോടിക്ക് മലേഷ്യയിലെത്തിയ യുഎസ് പ്രസിഡന്റിന്റെ നൃത്തം ചെയ്യല്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ ക്വാലാലംപുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ട്രംപിന് മലേഷ്യ ഊഷ്മളമായ വരവേല്‍പ്പാണ് നല്‍കിയത്. പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമും കാബിനറ്റ് മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ട്രംപിനെ സ്വാഗതം ചെയ്തത്. സൈനിക ബഹുമതികളോടെയുള്ള സ്വീകരണത്തിന് പിന്നാലെ മുന്നോട്ടുനീങ്ങിയ ട്രംപ് പരമ്പരാഗത മലേഷ്യന്‍ നര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് ചുവടുവെക്കുന്നതാണ് പിന്നീട് കണ്ടത്.
ട്രംപ് നൃത്തം ചെയ്യുന്നത് കണ്ടതോടെ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമും കൂടെ ചേര്‍ന്നു. ഇരുവരും താളത്തിനനുസരിച്ച് കൈകള്‍ വീശുകയും നിറഞ്ഞ ചിരിയുമായി മുന്നോട്ട് നീങ്ങുകയും ചെയ്തു. മാത്രമല്ല, കാണികളില്‍ നിന്ന് രണ്ട് കൊടികള്‍ വാങ്ങി വീശിയ ശേഷം ചിത്രങ്ങള്‍ക്കായി പോസ് ചെയ്യുകയും ചെയ്തു. ഇതിന് ശേഷം പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിനൊപ്പം ട്രംപ് ആസിയാന്‍ ഉച്ചകോടി നടക്കുന്ന വേദിയിലേക്ക് തിരിച്ചു.
ആസിയാന്‍ ഉച്ചകോടിയിലേക്കിടെ മലേഷ്യയുമായി ഒരു ഉഭയകക്ഷി വ്യാപാര ഉടമ്പടിയിലും ട്രംപ് ഒപ്പുവയ്ക്കും. ഉച്ചകോടിക്കുശേഷം ട്രംപ് ജപ്പാനിലേക്ക് പോകും. അവിടെ വെച്ച് പുതിയ പ്രധാനമന്ത്രി സനേ തകൈഷിയുമായി (Sanae Takaichi) കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന്, നിലവിലുള്ള യുഎസ്-ചൈന വ്യാപാര യുദ്ധം പരിഹരിക്കുന്നതിനായി ദക്ഷിണ കൊറിയയില്‍ വെച്ച് ഷി ജിന്‍പിങ്ങുമായി ഉന്നതതല കൂടിക്കാഴ്ചയും നടക്കും
Content Highlights: US President Trump dances with Malaysian Prime Minister Anwar Ibrahim at the ASEAN Summit in Kuala Lumpur. The viral moment captivated social media. Trump also signs trade deal.
Published: 26 Oct 2025, 01:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented