
ന്യൂസീലൻഡിലെ മോഷ്ടാവ് വിഴുങ്ങിയ ലോക്കറ്റ് തിരിച്ചുകിട്ടിയശേഷം പ്രദർശിപ്പിച്ചപ്പോൾ | Photo: New Zealand Police
വെല്ലിങ്ടണ്‍: വജ്രംപതിച്ച ലോക്കറ്റുവിഴുങ്ങിയ കള്ളന് 'തൊണ്ടിമുതലും ദൃക്സാക്ഷിയും' സിനിമയിലെപ്പോലെ ന്യൂസീലന്‍ഡിലെ പോലീസുകാര്‍ ആറുദിവസം കാവലിരുന്നു. ആറാംദിനമായ വെള്ളിയാഴ്ച കള്ളന് പ്രകൃതിയുടെ വിളിവന്നു. 19,300 ഡോളറിന്റെ (ഏകദേശം 17.35 ലക്ഷം രൂപ) തൊണ്ടിമുതല്‍ പുറത്തെത്തി.
ഓക്ലന്‍ഡിലെ സ്വര്ണക്കടയില്നിന്നാണ് 32-കാരനായ മോഷ്ടാവ് മുട്ടയുടെ (ഫേബെര്ജേ എഗ്) ആകൃതിയിലുള്ള ലോക്കറ്റുകട്ടത്. രക്ഷപ്പെടുംമുന്പേ പോലീസുപിടിച്ചു. 18 കാരറ്റ് സ്വര്‍ണവും 60 വെളുത്ത വജ്രവും 13 ഇന്ദ്രനീലവും പതിപ്പിച്ച ലോക്കറ്റ് കള്ളനങ്ങു വിഴുങ്ങി. 1983-ല്‍ ഇറങ്ങിയ ജെയിംസ് ബോണ്ട് ചലച്ചിത്രം 'ഒക്ടോപസി'യില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ട് ഉണ്ടാക്കിയ ലോക്കറ്റില്‍ ഒരു കുഞ്ഞ് സ്വര്ണനീരാളിയെയും കൊത്തിവെച്ചിട്ടുണ്ടായിരുന്നു.
റഷ്യയിലെ ഹൗസ് ഓഫ് ഫേബെര്ജേ 19-ാം നൂറ്റാണ്ടില്‍ സര് ചക്രവര്ത്തിമാര്ക്കുവേണ്ടിയാണ് ഈസ്റ്റര്മുട്ടയുടെ ആകൃതിയുള്ള ആദ്യ ലോക്കറ്റ് ഡിസൈന്‍ചെയ്തത്. അതേ മാതൃകയിലുള്ളതായിരുന്നു കള്ളന് വിഴുങ്ങിയ ലോക്കറ്റ്. ലോക്കറ്റ് തിരിച്ചുകിട്ടിയെങ്കിലും ഇയാളുടെപേരില്‍ മോഷണക്കുറ്റം ചുമത്തിയിട്ടുണ്ട്.
ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ 2017-ല്‍ ഇറങ്ങിയചിത്രം. നായികയുടെ (നിമിഷാ സജയന്) താലിമാല മോഷ്ടിച്ചുവിഴുങ്ങിയ കള്ളനും (ഫഹദ് ഫാസില്‍) കേസുതെളിയിക്കാനായി അയാള്‍ വിഴുങ്ങിയ തൊണ്ടിമുതല്‍ പുറത്തുവരാന്‍ കാത്തിരിക്കുന്ന പോലീസുകാരുടെയും കഥയാണിത്.
Content Highlights: A thief swallowed a diamond-encrusted Fabergé-style locket in New Zealand. Police waited 6 days for it to be recovered, akin to a movie plot. Recovered treasure worth $19,300.
Published: 06 Dec 2025, 09:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented