സോൾ: മുൻ പ്രസിഡന്റ് യൂൻ സൂക് യോളിനെതിരെ കലാപക്കുറ്റങ്ങൾക്ക് ദക്ഷിണ കൊറിയൻ കോടതി വ്യാഴാഴ്ച വിധി പറയും. സൈനികഭരണം അടിച്ചേൽപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിന് വധശിക്ഷ നൽകണമോ എന്ന് കോടതി വിലയിരുത്തും. 2024 ഡിസംബറിലാണ് ഒരു ടെലിവിഷൻ പ്രസംഗത്തിൽ യൂൻ അപ്രതീക്ഷിതമായി സൈനികനിയമം പ്രഖ്യാപിക്കുന്നത്. 'രാഷ്ട്രവിരുദ്ധ ശക്തികളെ' വേരോടെ പിഴുതെറിയാൻ അടിയന്തര നടപടികൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കടുത്ത യാഥാസ്ഥിതികനായ, 65 വയസ്സുള്ള യൂനിനെ   പിന്നീട് പുറത്താക്കുകയും അറസ്റ്റ് ചെയ്യുകയും കലാപം മുതൽ നീതിനിഷേധം വരെയുള്ള നിരവധി കുറ്റങ്ങളിൽ പ്രതിചേർക്കുകയും ചെയ്തു. കലാപക്കുറ്റങ്ങളിൽ ഏറ്റവും കഠിനമായ ശിക്ഷയാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ജനുവരിയിലെ വാദത്തിനിടെ യൂനിനെ വധശിക്ഷക്ക് വിധിക്കണമെന്ന് സോൾ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതിയിൽ ആവശ്യപ്പെട്ടു.

To advertise here,

ദക്ഷിണ കൊറിയയിൽ വധശിക്ഷയ്ക്ക് അനൗപചാരികമായ ഒരു നിരോധനം നിലവിലുണ്ട്. 1997 ലാണ് അവസാനമായി വധശിക്ഷ നടപ്പാക്കിയത്. വധശിക്ഷ നടപ്പായില്ലെങ്കിലും യൂനിനെ ജീവിതാവസാനം ജയിലിലടയ്ക്കുന്നതിന് തുല്യമാണ്. യൂനിന്റെ ഭാര്യ കിം കിയോൺ-ഹീയെ, പ്രഥമ വനിതയായിരുന്നപ്പോൾ മോട്ടോഴ്‌സ് ഓഹരികളിൽ കൃത്രിമം കാണിച്ചതിനും നിയമവിരുദ്ധ രാഷ്ട്രീയ സഹായം നൽകിയതിനും ആഡംബര സമ്മാനങ്ങൾ സ്വീകരിച്ചതിനും തടവിലാണ്. മുൻ പ്രസിഡന്റിനെയും ഭാര്യയെയും ഒരേസമയം ജയിലിലടച്ചത് ദക്ഷിണ കൊറിയയുടെ രാഷ്ട്രീയ ചരിത്രത്തിലെ അപൂർവ സംഭവമാണ്.