റിയാദ്: ഇറാഖിന്റെ വ്യോമാതിർത്തിയിൽ നിന്ന് രാജ്യത്തേക്ക് കടന്ന മൂന്ന് ഡ്രോണുകൾ തടഞ്ഞുനിർത്തി തകർത്തതായി സൗദി അറേബ്യ അറിയിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം.

To advertise here,

ഞായറാഴ്ച രാവിലെയാണ് ഡ്രോണുകൾ സൗദി അതിർത്തിക്കുള്ളിൽ പ്രവേശിച്ചതെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് തുർക്കി അൽ മാലികി വ്യക്തമാക്കി. സംഭവത്തോട് അനുയോജ്യമായ സമയത്തും സ്ഥലത്തും തിരിച്ചടിക്കാൻ മന്ത്രാലയത്തിന് പൂർണ്ണ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.