വിന്‍ഡ്ഹോക്: നമീബിയയുടെ പ്രസിഡന്റ് ഹാഗെ ഗെയ്ഗോബ് (82) അന്തരിച്ചു. ലോക അർബുദരോഗ ദിനമായ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അർബുദരോഗം ബാധിച്ചുള്ള അന്ത്യം. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് അദ്ദേഹത്തിന് അർബുദം സ്ഥിരീകരിച്ചത്.
2015 മുതല്‍ ഗെയ്ഗോബ് നമീബിയയുടെ പ്രസിഡന്റാണ്. നേരത്തേ പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ അതിജീവിച്ച വ്യക്തിയാണ് അദ്ദേഹം. വൈസ് പ്രസിഡന്റ് നംഗോളോ എംബുംബയാണ് ഔദ്യോഗിക എക്സ് ഹാന്‍ഡിലിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്. ഈ വര്‍ഷം അവസാനം നടക്കുന്ന തിരഞ്ഞെടുപ്പുവരെ എംബുംബ പ്രസിഡന്റായി തുടരും.
1941-ലാണ് ഹാഗെ ഗെയ്ഗോബ് ജനിച്ചത്. 1990-ല്‍ രാജ്യം സ്വതന്ത്ര്യം നേടിയതുമുതല്‍ നമീബിയ ഭരിക്കുന്ന ശക്തനായ രാഷ്ട്രീയ നേതാവാണ് അദ്ദേഹം. നമീബിയയുടെ ഭരണഘടന രൂപീകരിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു. ഇതിനുശേഷം അദ്ദേഹം നമീബിയയുടെ ആദ്യ പ്രധാനമന്ത്രിയായി. തുടര്‍ന്ന് 2002 വരെ അദ്ദേഹം പദവിയില്‍ തുടര്‍ന്നു.
Content Highlights: President of Namibia, Hage Geingob dies of cancer on world cancer day.
Published: 04 Feb 2024, 01:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented