വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനൊപ്പം മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച, ഇരു നേതാക്കളും അമേരിക്കയില്‍നിന്നും ഇന്ത്യയില്‍നിന്നുമുള്ള മാധ്യമങ്ങളെ കാണും. ഇരുവരും ചേര്‍ന്നുള്ള വാര്‍ത്താസമ്മേളനത്തെ ബിഗ് ഡീല്‍ എന്നാണ് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്. 

To advertise here,

വൈറ്റ് ഹൗസിന്റെ നാഷണല്‍ സെക്യൂരിറ്റി വക്താവ് ജോണ്‍ കിര്‍ബിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഒരു ചോദ്യം അമേരിക്കന്‍ മാധ്യമങ്ങളില്‍നിന്ന്, അടുത്ത ചോദ്യം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരില്‍നിന്ന് എന്ന വിധത്തിലായിരിക്കും വാര്‍ത്താസമ്മേളനം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മറ്റ് ലോകനേതാക്കള്‍ക്കൊപ്പമുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ വാര്‍ത്താസമ്മേളനങ്ങള്‍ ഏറെ നിയന്ത്രണങ്ങളോടെയാണ് നടത്തപ്പെടുക എന്നാണ് വിവരം. വളരെക്കുറച്ച് ചോദ്യങ്ങള്‍ക്ക് മാത്രമായിരിക്കും അനുമതി. 

ഔദ്യോഗിക രാഷ്ട്രസന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ മോദി, ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനത്തെ യോഗാദിന പരിപാടിക്ക് നേതൃത്വം നല്‍കിയിരുന്നു. തുടര്‍ന്ന് വാഷിങ്ടണ്‍ ഡി.സിയില്‍ എത്തിയ മോദി, ജോ ബൈഡനും ഭാര്യ ജില്‍ ബൈഡനുമൊപ്പം അത്താഴവിരുന്നില്‍ പങ്കെടുത്തിരുന്നു.