
വാഷിങ്ടണ്‍: ത്രിദിന സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വൈറ്റ് ഹൗസില്‍ ഊഷ്മള സ്വീകരണമൊരുക്കി യു.എസ്. പ്രസിഡന്റ് ജോ ബൈഡനുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം യു.എസ് കോണ്‍ഗ്രസ് സംയുക്ത സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം ജനാധിപത്യ മൂല്യങ്ങളില്‍ അധിഷ്ഠിതമാണെന്നും ഇരു രാജ്യങ്ങളും തങ്ങളുടെ നാനാത്വത്തില്‍ അഭിമാനം കൊള്ളുന്നവരാണെന്നും ജോ ബൈഡന് നന്ദി പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി. ആഗോള നന്മയ്ക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. യു.എസ്. കോൺഗ്രസിനെ രണ്ടാം തവണയും അഭിസംബോധന ചെയ്യുന്നതിൽ അഭിമാനമുണ്ടെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, ഇന്ത്യയും യു.എസും പുതിയ ഉയരങ്ങൾ കീഴടക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യ സംരക്ഷണം, ഭക്ഷ്യസുരക്ഷ ഉറപ്പാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലാണ് ഇന്ത്യയും യുഎസുമെന്നും ഇവ ഇരു രാജ്യങ്ങള്‍ക്കെന്ന പോലെ ലോകത്തിനും ഗുണകരമാണെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. ഇന്ന് എടുക്കുന്ന ഓരോ തീരുമാനങ്ങളും ഭാവിയില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നവയാണെന്നും ജോ ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
യു.എസ്. സന്ദര്‍ശനത്തിനിടെ പല സുപ്രധാനമായ ചര്‍ച്ചകളിലും പ്രധാനമന്ത്രി പങ്കെടുത്തതായാണ് വിവരം. പ്രതിരോധമേഖലകളിലെ സഹകരണം മുതല്‍ ബഹിരാകാശ പര്യവേഷണങ്ങള്‍, വിസ മാനദണ്ഡങ്ങളിലെ ലഘൂകരണം തുടങ്ങിയ മേഖലകളില്‍ വന്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ കോണ്‍സുലേറ്റുകള്‍ തുറക്കാനും എച്ച്1ബി വിസ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്താനും ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. ബഹിരാകാശ പര്യവേശത്തിന്റെ ഭാഗമായുള്ള ആര്‍ട്ടെമിസ് ഉടമ്പടിയിലും ഇന്ത്യ ഭാഗമാകും. 2025-ല്‍ മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനുള്ള അമേരിക്കയുടെ പദ്ധതിയാണ് ഇത്.
ഇന്ത്യന്‍ വ്യോമസേനയ്ക്കായി യുദ്ധവിമാന എന്‍ജിനുകള്‍ നിര്‍മിക്കാന്‍ യു.എസിലെ പ്രമുഖ വിമാന എന്‍ജിന്‍ നിര്‍മാതാക്കളായ ജനറല്‍ ഇലക്ട്രിക് (ജി.ഇ) എയ്റോസ്പേസുമായും ഇന്ത്യ ധാരണയിലെത്തിയിട്ടുണ്ട്.
Content Highlights: us visit pm narendra modi was given grand welcome at white house
Published: 22 Jun 2023, 09:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented