ഫീനിക്സ്: ന്യുമോണിക് പ്ലേഗ് ബാധിച്ച് വടക്കന്‍ അരിസോണയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. പ്ലേഗ് ബാധിച്ച് ചത്ത മൃഗവുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളെയാണ് രോഗം ബാധിച്ചത്. രോഗിയുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. 

To advertise here,

18 വര്‍ഷത്തിനിടെ അരിസോണയിലെ ആദ്യത്തെ ന്യുമോണിക് പ്ലേഗ് മരണമാണിത്. 2007 ലാണ് ഇതിന് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തത്. 2014 കോളറാഡോയിലും സ്ഥിരീകരിച്ചിരുന്നു. 

യെര്‍സിനിയ പെസ്റ്റിസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ഗുരുതരമായ അണുബാധയാണ് ന്യൂമോണിക് പ്ലേഗ്. ശക്തമായ പനി, തലവേദന, എന്നിവ പ്ലേഗിന്റെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടാം. ശ്വസിക്കാന്‍ ബുദ്ധിമുട്ട്, നെഞ്ചുവേദന, തുടര്‍ച്ചയായ ചുമ, ചിലപ്പോള്‍ രക്തം കലര്‍ന്നതോ വെള്ളമുള്ളതോ ആയ കഫം പുറത്ത് വരിക എന്നിവയും ന്യുമോണിക് പ്ലേഗിന്റെ ലക്ഷണങ്ങളാണ്.