സിംഗപ്പൂർ: മുൻ എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങും 'ചൈനീസ് ചാരവനിത' എന്ന് അമേരിക്ക ആരോപിക്കുന്ന മുൻ മെഗാസ്പീഡ് എക്സിക്യൂട്ടീവ് ആലീസ് ഹുവാങ്ങും തമ്മിലുള്ള ബന്ധം പുറത്തുവരുന്നതിന് മാസങ്ങൾക്ക് മുൻപ് തന്നെ, യു.എസ് അധികൃതരുടെ ആവശ്യപ്രകാരം ഇന്തോനേഷ്യൻ പോലീസ് മെഗാസ്പീഡിന്റെ ഓഫീസിൽ റെയ്ഡ് നടത്തിയിരുന്നതായി റിപ്പോർട്ട്.
മെഗാസ്പീഡ് വാങ്ങിയ എൻവിഡിയ ചിപ്പുകളെക്കുറിച്ച് എഫ്.ബി.ഐ. നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇന്തോനേഷ്യയിൽ റെയ്ഡ് നടന്നതെന്ന് സിംഗപ്പൂർ പത്രമായ 'ദി സ്ട്രൈറ്റ്സ് ടൈംസ്' റിപ്പോർട്ട് ചെയ്തു. ഇന്തോനേഷ്യൻ നാഷണൽ പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് കമ്പനി വളപ്പിൽ സെർവർ റാക്കുകൾ കണ്ടെത്തിയെങ്കിലും അവിടെ ജി.പി.യു.. ചിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. ഉപകരണങ്ങൾ പാക്ക് പൊട്ടിക്കാത്ത നിലയിലായിരുന്നതിനാൽ ചിപ്പുകൾ അവിടെ ഘടിപ്പിച്ചിരുന്നില്ലെന്നാണ് പോലീസിന്റെ നിഗമനം.
മെഗാസ്പീഡ് വാങ്ങിയ എൻവിഡിയ ഹാർഡ്വെയറുകളിൽ ഭൂരിഭാഗവും ഇന്തോനേഷ്യയിലേക്കാണ് എത്തിച്ചതെന്ന് ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ ആരോപിച്ചതായും റിപ്പോർട്ടുണ്ട്. ഇവിടെ എത്തിച്ച ഉപകരണങ്ങളുടെ വലിയൊരു പങ്ക് പിന്നീട് സ്വകാര്യ വിമാനങ്ങൾ വഴി ചൈനയിലേക്ക് കടത്തിയിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ഇന്തോനേഷ്യ വഴി എത്രത്തോളം എൻവിഡിയ ജി.പിയു ചിപ്പുകൾ ചൈനയിലേക്ക് എത്തിച്ചിട്ടുണ്ടാകാമെന്നതിനെക്കുറിച്ചോ അന്വേഷണത്തിൽ എഫ്.ബി.ഐ ഏജന്റുമാർ പങ്കെടുത്തിട്ടുണ്ടോ എന്നതിനെക്കുറിച്ചോ പ്രതികരിക്കാൻ ഇന്തോനേഷ്യൻ നാഷണൽ പോലീസ് തയ്യാറായില്ല.
അതേസമയം, ചാരക്കേസ് വിവാദം കനക്കുന്നതിനിടെ 2025-ൽ തന്നെ ആലീസ് ഹുവാങ് കമ്പനി വിട്ടിരുന്നതായി മെഗാസ്പീഡ് ഔദ്യോഗികമായി വ്യക്തമാക്കി. 2025 ഓഗസ്റ്റ് 30-നാണ് ആലീസ് ഹുവാങ് മെഗാസ്പീഡിലെ ജോലി അവസാനിപ്പിച്ചതെന്നും നിലവിൽ കമ്പനിയുമായി അവർക്ക് യാതൊരു ബന്ധവുമില്ലെന്നും സി.എൻ.ബി.സിക്ക് നൽകിയ പ്രസ്താവനയിൽ സിംഗപ്പൂർ കമ്പനി വ്യക്തമാക്കി. മുൻ ജീവനക്കാരിയായ ആലീസ് ഹുവാങ്ങിന്റെ വ്യക്തിപരമായ കാര്യങ്ങളിൽ പ്രതികരിക്കാനില്ലെന്നും മെഗാസ്പീഡ് കൂട്ടിച്ചേർത്തു.
Published: 16 Nov 2026, 07:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented