വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നുദിവസത്തെ സന്ദർശനത്തിന് യു.എസ്സിൽ എത്തി. നാലാമത് ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് മോദി യു.എസ്സിലെത്തിയത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും മറ്റ് നേതാക്കളുമായി മോദി ഉഭയകക്ഷിചർച്ചകൾ നടത്തും.

To advertise here,

ശനിയാഴ്ച ഫിലാഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിലെ മോദി രാജ്യത്തെ ഇന്ത്യക്കാരെ അഭിവാദ്യം ചെയ്തു. ഡെലവെയറിൽ മോദി താമസിക്കുന്ന ഹോട്ടലിന് പുറത്തും ഇന്ത്യക്കാർ പ്രധാനമന്ത്രിയെ കാണാൻ കാത്തുനിന്നിരുന്നു.

ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ് അഥവാ ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്. ഇന്ത്യ-പസഫിക് മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, രാജ്യങ്ങൾക്കിടയിലെ നയതന്ത്രബന്ധം ശക്തിപ്പെടുത്തൽ, ആരോ​ഗ്യസുരക്ഷ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങൾ യോ​ഗത്തിൽ ചർച്ചയാകും.