
സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യത്തിൽ നിന്ന് | Photo: 'X' @AdityaRajKaul
ഇസ്ലാമബാദ്: പാക് അർദ്ധസൈനിക സേനയായ ഫ്രോണ്ടിയർ കോർപ്സിന്റെ ആസ്ഥാനത്തിന് നേരെ ആക്രമണം. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ പെഷാവറിലെ സേനയുടെ ആസ്ഥാനത്തിന് നേരെയാണ് ആക്രമണം നടന്നത്. ചാവേറാക്രമണവും തുടർന്ന് വെടിവെപ്പും നടന്നെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാക് താലിബാന് സ്വാധീനമുള്ള പ്രവിശ്യയാണ് ഖൈബർ പഖ്തൂണ്‍ഖ്വ.
തിങ്കളാഴ്ച രാവിലെ സേനാ ആസ്ഥാനത്ത് നിന്ന് സ്ഫോടനത്തിന് സമാനമായ ശബ്ദം കേട്ടതായി പ്രദേശവാസികൾ അവകാശപ്പെടുന്നു. ആക്രമണം സംബന്ധിച്ച് റോയിട്ടേഴ്സ് അടക്കമുള്ള വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
പ്രദേശത്ത് രണ്ട് സ്ഫോടനങ്ങൾ ഉണ്ടായതിന് പിന്നാലെയാണ് ഫ്രോണ്ടിയർ കോർപ്സ് ആസ്ഥാനത്തിന് നേരെ ആക്രമണം നടന്നതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് എക്സിലടക്കം നിരവധി വീഡിയോകൾ പ്രചരിക്കുന്നുണ്ട്.
Content Highlights: Paramilitary headquarters in Peshawar targeted by gunmen. Reports of blasts and active firing heard at Frontier Corps HQ. Stay informed on the latest developments.
Published: 24 Nov 2025, 11:07 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented