വാഷിങ്ടൺ: ഇറാനുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും നവംബർ മൂന്നിന് നടക്കുന്ന യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിന് മുൻപ് ഇറാന് നേരെ ആക്രമണം നടത്തുകയില്ലെന്നും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

To advertise here,

'ഇറാനുമായി ഫലപ്രദമായ ചർച്ചകൾ നടത്തിവരികയാണ്. നവംബർ മൂന്നിന് അമേരിക്കയിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുൻപായി ഒരിക്കലും ഇറാനെ ആക്രമിക്കുകയില്ല,' ട്രംപ് കുറിച്ചു.

അതേസമയം, ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ ഉപരോധം തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെ എണ്ണ നീക്കം തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.