ഇസ്ലാമാബാദ്: പാകിസ്താനില്‍ ചാവേറാക്രമണത്തില്‍ അഞ്ച് ചൈനീസ് പൗരന്മാര് ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലാണ് സംഭവം. ഡാസു വൈദ്യുത പദ്ധതിയിലെ ജോലിക്കാരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇസ്ലാമാബാദില്‍നിന്ന് കൊഹിസ്താനിലേക്ക് ജോലിക്കാര്‍ സഞ്ചരിച്ച ബസില്‍ എതിര്‍ദിശയില്‍നിന്നു വന്ന വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. വാഹനം ഷംഗ്ല ജില്ലയിലെ ബിഷാമിലെത്തിയപ്പോഴായിരുന്നു അപകടം. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാകിസ്താന് പൗരനായ ഡ്രൈവറാണ്.
സംവം ചാവേറാക്രമണമാണെന്ന് ബിഷാം പോലീസ് പറഞ്ഞു. ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പ്രദേശത്ത് സുരക്ഷ കര്‍ശനമാക്കി. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ബിഷാം പോലീസ് അറിയിച്ചു.
2021-ല്‍ ഷംഗ്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ ഒമ്പത് ചൈനക്കാരുള്‍പ്പെടെ 13 പേര് കൊല്ലപ്പെട്ടിരുന്നു. ആറായിരം കോടി ഡോളര്‍ ചെലവിലുണ്ടാക്കുന്ന ചൈന- പാകിസ്താന് സാമ്പത്തിക ഇടനാഴിയുടെ ഭാഗമായുള്ള വിവിധ പദ്ധതികളിലായി ആയിരക്കണക്കിന് ചൈനക്കാര്‍ ജോലിചെയ്യുന്നുണ്ട്.
Content Highlights: Five Chinese nationals among six killed in suicide bomb attack in Pakistan
Published: 26 Mar 2024, 09:48 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented