ഇസ്‍ലാമാബാദ്: പാകിസ്താനിൽ കഴിയുന്ന അഫ്ഗാനിസ്താൻ പൗരർക്ക് സ്വമേധയാ രാജ്യംവിടാനുള്ള സമയം തിങ്കളാഴ്ച അവസാനിക്കും. അതിനുശേഷം രാജ്യത്ത് നിയമവിരുദ്ധമായി തുടരുന്നവരെ തടങ്കലിലാക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി പാക് അധികൃതർ പറഞ്ഞു. ചൊവ്വാഴ്ചമുതൽ ഇവരുടെ അറസ്റ്റുണ്ടായേക്കും.
പ്രവിശ്യാസർക്കാരുമായിച്ചേർന്നാണ് നടപടി ഏകോപിപ്പിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി മൊഹ്‌സിൻ നാഖ്‍വി പറഞ്ഞു. ജനുവരിയിലാണ് അഫ്ഗാൻ പൗരത്വ കാർഡ് (എസിസി) കൈവശമുള്ളവരോട് രാജ്യംവിടാൻ ഭരണകൂടം ഉത്തരവിട്ടത്. അല്ലെങ്കിൽ നിർബന്ധിത നാടുകടത്തലുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
അഫ്ഗാനിൽനിന്നുള്ള നിയമവിരുദ്ധകുടിയേറ്റക്കാരെ നാടുകടത്താനുള്ള പദ്ധതിയുടെ രണ്ടാംഘട്ടമാണിത്. 2023-ലാണ് ആദ്യഘട്ടമാരംഭിച്ചത്.യുഎൻ അഭയാർഥിസംഘടനയായ യുഎൻഎച്ച്‌സിആറിന്റെ അംഗീകൃത രജിസ്‌ട്രേഷൻ കാർഡുള്ളവർക്കും രാജ്യംവിടാൻ നിർദേശമുണ്ട്.
25 ലക്ഷം അഫ്ഗാൻ പൗരരാണ് പാകിസ്താനിലുള്ളത്. അതിൽ 8.4 ലക്ഷംപേർക്കാണ് എസിസി കാർഡുള്ളത്. 17 ലക്ഷം അഫ്ഗാൻപൗരർ രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നുണ്ടെന്ന് പാകിസ്താൻ പറയുന്നു.
Content Highlights: Pakistan Rejects Deadline Extension Request For Afghan Citizens
Published: 30 Mar 2025, 07:20 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented