
വിസ്മയക്കാഴ്ചയായി യൂറോപ്പിന്റെ പല ഭാഗങ്ങളിലും ആകാശം ചുപ്പണിഞ്ഞു. ധ്രുവദീപ്തി എന്ന പ്രതിഭാസമാണ് ആകാശത്ത് ചുവപ്പുരാശിയിൽ ദൃശ്യമായത്. ഇതാദ്യമായാണ് ധ്രുവദീപ്തി ചുവപ്പ് നിറത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നിരവധി പേരാണ് ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
ബള്‍ഗേറിയയിലാണ് ചുവന്ന ധ്രുവദീപ്തി ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് റഷ്യ, ഉക്രയിന്, സൈബീരിയ, റൊമാനിയ, ഹംഗറി, ചെക്ക് റിപ്പബ്ലിക്ക്, പോളണ്ട്, സ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളിലും യൂറാല്‍ പര്‍വ്വതനിരകളിലും ധ്രുവദീപ്തി ദൃശ്യമായി. യു.കെയുടെ ചില ഭാഗങ്ങളിലും ധ്രുവദീപ്തി ദൃശ്യമായതായി റിപ്പോര്‍ട്ടുണ്ട്. ചുവപ്പിനുപുറമെ പച്ച, മജന്ത നിറങ്ങളും പലയിടത്തും ദൃശ്യമായി.
ആകാശം ചുവപ്പണിഞ്ഞതിനെ ഭീതിയോടെയാണ് ചിലർ കാണുന്നത്. ലോകാവസാനത്തിന്റെ ലക്ഷണമാണെന്ന ആശങ്ക ചിലർ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
എന്താണ് ധ്രുവദീപ്തി
സൂര്യനില്‍ നിന്നുവരുന്ന ഉയർന്ന ചാർജുള്ള കണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോഴാണ് ധ്രുവദീപ്തി പ്രത്യക്ഷപ്പെടുന്നത്. അന്തരീക്ഷത്തിലേക്ക് കടക്കുന്ന കണങ്ങള്‍ വാതക തന്മാത്രകളുമായി കൂട്ടിയിടിച്ച് ഫോട്ടോണുകള്‍ പുറത്തുവിടുമ്പോഴാണ് ആകാശം വര്‍ണാഭമായി കാണപ്പെടുന്നത്. ധ്രുവദീപ്തിയുടെ നിറം സൗരകണികകള് ഏത് വാതകതന്മാത്രകളുമായാണ് കൂട്ടിയിടിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും.
സാധാരണയായി പച്ചനിറത്തിലാണ് ധ്രുവദീപ്തി പ്രത്യക്ഷപ്പെടുക. അപൂര്‍വ്വമായി പിങ്ക് നിറത്തിലും കാണാം. എന്നാല്‍, ഇതാദ്യമായാണ് ധ്രുവദീപ്തി ചുവപ്പ് ഉള്‍പ്പെടെയുള്ള മറ്റുനിറങ്ങളിലും പ്രത്യക്ഷപ്പെടുന്നത്. ഉത്തരധ്രുവത്തിന് സമീപമുള്ള പ്രദേശങ്ങളിലാണ് ധ്രുവദീപ്തി ദൃശ്യമാകുക.
അറോറ, നോര്‍ത്തേണ്‍ ലൈറ്റ്സ് (അറോറ ബോറിയാലിസ്), സതേണ്‍ ലൈറ്റ്സ് (അറോറ ഓസ്ട്രാലിസ്) എന്നീ പേരുകളില്‍ അറിയപ്പെടുന്ന ധ്രുവദീപ്തി ഈ വര്‍ഷം ശക്തമാവുമെന്നാണ് കരുതപ്പെടുന്നത്. സൗര പ്രവര്‍ത്തനങ്ങളിലെ മാറ്റം കാരണമാണ് ഇത്.
ഈ വര്‍ഷം മെയ് ഒന്നിന് ഇന്ത്യയിലും ധ്രുവദീപ്തി ദൃശ്യമായിരുന്നു. ലഡാക്കിലെ മൗണ്ട് സരസ്വതിക്ക് മുകളിലുള്ള ഇന്ത്യന്‍ ആസ്ട്രോണമിക്കല്‍ ഒബ്സര്‍വേറ്ററിയുടെ 360 ഡിഗ്രി ക്യാമറയാണ് ധ്രുവദീപ്തിയുടെ ദൃശ്യം പകര്‍ത്തിയത്.
Content Highlights: Northern lights or aurora borealis made sky red in several parts of Europe. People says apocalyptic.
Published: 06 Nov 2023, 07:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented