ഭൗമകാന്തികമണ്ഡലത്തെ സൗരവാത പ്രവാഹം ശല്യപ്പെടുത്തുന്നതിന്റെ ഫലമായാണ് അറോറ രൂപപ്പെടുന്നത്. സൂര്യനിൽ നിന്നുള്ള ചാർജുള്ള കണങ്ങളുടെ അഥവാ അയോണുകളുടെ ശക്തമായ പ്രവാഹമാണ് സൗരവാതങ്ങൾ. ഇരുപത് വർഷത്തിനിടെ സൂര്യനിൽ നിന്നുമുണ്ടായ ഏറ്റവും ശക്തമായ സൗരവാത പ്രവാഹമാണ് ഈ മെയ് 10 ന് യൂറോപ്പിലെ വിവിധയിടങ്ങളിലും ഇന്ത്യയിലെ ലഡാക്കിലും അറോറയായി പ്രത്യക്ഷപ്പെട്ടത്. AR3664 എന്നാണ് ഇത് അറിയപ്പെടുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഈ പ്രതിഭാസം ഇത്ര തെളിച്ചത്തിൽ കാണുന്നത്. 

To advertise here,