ഉടന്‍ മരണമെന്ന് ഡോക്ടര്‍,അമ്പതാണ്ടിനിപ്പുറം യുദ്ധം തന്ന അവസാന മുറിപ്പാടും നീക്കം ചെയ്ത് 'നപാം ഗേള്‍'


ഉടന്‍ മരണമെന്ന് ഡോക്ടര്‍, അമ്പതാണ്ടിനിപ്പുറം യുദ്ധം അവശേഷിപ്പിച്ച അവസാന മുറിപ്പാടും നീക്കം ചെയ്ത് നപാം പെണ്‍കുട്ടി

കിം ഫുക് | Photo: AFP

വിയറ്റ്‌നാം യുദ്ധത്തിനിടെ ബോംബേറില്‍ വിറങ്ങലിച്ച് അലറിക്കരഞ്ഞ് നഗ്നയായി ഓടിവരുന്ന ആ പെണ്‍കുട്ടിയുടെ ചിത്രം ഓര്‍മയുണ്ടോ? പില്‍ക്കാലത്ത് യുദ്ധഭീകരതയുടെ അടയാളമായി ചരിത്രത്തിലേക്ക് ചേര്‍ക്കപ്പെട്ട ആ ചിത്രത്തിലുള്ളത് 'നപാം പെണ്‍കുട്ടി' എന്നറിയപ്പെടുന്ന ഫാന്‍ തി കിം ഫുക് ആണ്. അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍ നിക് ഉട്ട് ആണ് ആ ചിത്രം പകര്‍ത്തി ചരിത്രത്തിലേക്ക് ചേര്‍ത്തുവെച്ചത്.

അന്നത്തെ ഒമ്പതുവയസ്സുകാരി ഇന്ന് 59 വയസ്സുകാരി ആയിരിക്കുന്നു. നീണ്ട അമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം യുദ്ധം ശരീരത്തിലേല്‍പ്പിച്ച അവസാനത്തെ മുറിവും മായ്ച്ചിരിക്കുകയാണ് കിം ഫുക്ക്. ബോംബ് വര്‍ഷത്തില്‍ പൊള്ളിയതിന്റെ പാടുകള്‍ മായ്ക്കാനുള്ള അവസാനത്തെ ലേസര്‍ ട്രീറ്റ്‌മെന്റ് കിം ഫുക്ക് പൂര്‍ത്തിയാക്കി. ഇവരുടെ പതിനേഴാമത്തെ ചികിത്സയാണിത്.

മിയാമിയിലെ ഡെര്‍മറ്റോളജി ആന്റ് ലേസര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു ചികിത്സ. ഡോ. ജില്‍ വൈബലിന്റെ നേതൃത്വത്തിലുള്ള സംഘം കിം ഫുക്കിന്റെ ശരീരത്തിലെ പൊള്ളിക്കരിഞ്ഞ ചര്‍മകോശങ്ങള്‍ നീക്കം ചെയ്തു. ചർമത്തിന്‍റെ പുറം ഭാഗമായ എപ്പിഡെർമിസും തൊട്ട് താഴെയുള്ള പാളിയായ ഡെർമിസും പൂർണമായും കത്തിപ്പോയ അവസ്ഥയിലായിരുന്നു കിം ഫുക്ക്.

2015ലാണ് അമേരിക്ക മിയാമിയിലെ ജിൽ എന്ന ഡോക്ടർ കിമ്മിന്റെ വാർത്തയറിഞ്ഞ് സൗജന്യ ചികിത്സ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. തുടർന്നാണ് 50 വർഷങ്ങൾക്ക് ശേഷം അവസാന പാടുകളും നീക്കം ചെയ്യുന്ന ചികിത്സ പൂര്‍ത്തിയാക്കിയത്. ആശുപത്രി കിടക്കയില്‍ ചിരിച്ചുകൊണ്ട് കിടന്ന കിമ്മിന്റെ ഏറ്റവും പുതിയ ചിത്രം പകർത്താനും പുലിറ്റ്സർ ജേതാവായ നിക്ക് ഉട്ടും ആശുപത്രിയിലെത്തിയിരുന്നു.

കിം ഫുക്ക് ചികിത്സയിക്കിടെ, സമീപം നിക്ക് ഉട്ട് Photo: AP

1972 ജൂണ്‍ എട്ടിനാണ് കിം ഫുക്കിന്റെ ഈ ചിത്രം നിക്ക് ഉട്ട് പകര്‍ത്തുന്നത്. യുദ്ധത്തിനിടെ അമേരിക്ക അപ്രതീക്ഷിതമായി ബോംബ് വര്‍ഷിക്കുകായായിരുന്നു. രക്ഷപ്പെടാനായി ഓടിയെങ്കിലും കി ഫുക്കിന് വസ്ത്രങ്ങള്‍ പൊള്ളിയടര്‍ന്നു. മാരകമായി പൊള്ളലേറ്റ വാവിട്ട് നിലവിളിച്ച് ഓടി വരുന്ന കിം ഫുക്കിന്റെ ചിത്രം നിക്ക് പകര്‍ത്തി.

കിം ഇപ്പോള്‍ കാനഡിയിലാണ് താമസം. അന്നത്തെ ഭീകരനിമിഷങ്ങളെ കുറിച്ച് കിം അന്താരാഷ്ട്ര മാധ്യമമായ സിബിഎസ് ന്യൂസിനോട് പറഞ്ഞതിങ്ങനെ..' അന്ന് ഞാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്ത് കളിക്കുകയായിരുന്നു. പെട്ടന്നാണ് ഏതാനും പട്ടാളക്കാര്‍ വന്ന് ഞങ്ങളോട് ഓടിരക്ഷപ്പെടാന്‍ ആക്രോശിച്ചത്. എന്താണെന്ന് വ്യക്തമായില്ല, മുകളിലേക്ക് നോക്കിയപ്പോഴാണ് ഒരു വിമാനത്തില്‍ നിന്ന് നാല് ബോബുകള്‍ താഴേക്ക് പതിക്കുന്നത് കണ്ടത്. ഭയങ്കര ചൂട് എന്ന് നിലവിളിച്ചുകൊണ്ടാണ് അന്ന് ഓടിയത്. പൊള്ളലേറ്റുവെന്ന് മനസ്സിലായി. എന്റെ രൂപം വികൃതമയല്ലോ ആളുകള്‍ എന്ന് മറ്റൊരു രീതിയില്‍ കാണുമല്ലോ എന്നാണ് അന്ന് ഞാന്‍ ചിന്തിച്ചത്.'

Photo: AP

ഒരു വര്‍ഷത്തെ നിരന്തര ചികിത്സയ്ക്ക് ശേഷമാണ് കിം ഫുക്കിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമായ അവസ്ഥയിലേക്കെത്തിയത്. വര്‍ഷം കഴിയും തോറും മുറിവുകളും ഉണങ്ങിക്കൊണ്ടിരുന്നു. 1992 വരെ അവര്‍ വിയറ്റ്‌നാമിലുണ്ടായിരുന്നു. പിന്നീട് കാനഡയിലേക്ക് താമസം മാറി. മുറിവുകള്‍ കരിഞ്ഞെങ്കിലും വേദന പൂര്‍ണമായും ശമിച്ചില്ല. അങ്ങനെ മിയാമിയില്‍ ചികിത്സ ആരംഭിച്ചു. പതിനേഴ് തവണ ലേസര്‍ ചികിത്സ നടത്തി. ഇന്ന് എനിക്ക് വേദനയ്ക്ക് ശമനമുണ്ട്.

അമ്പത് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. യുദ്ധത്തിന്റെ ഇര എന്നറിയപ്പെടാന്‍ എനിക്ക് താല്‍പര്യമില്ല. ലോകം വിളിക്കുന്ന നപാം പെണ്‍കുട്ടി എന്ന പേര് എനിക്ക് വേണ്ട. ഇന്ന് ഞാന്‍ അതിജീവിതയാണ്, ഒരുപാട് പേരുടെ സഹായി ആണ്, മുത്തശ്ശിയാണ്, സമാധാനം പുലര്‍ത്തുകയും പ്രചരിപ്പിക്കുകയുമാണ് എന്റെ ലക്ഷ്യം-കിം ഫുക്ക് പറഞ്ഞു.

പുലിറ്റ്സര്‍ സമ്മാനം നേടിയ ചിത്രത്തിനൊപ്പം നിക്ക് ഉട്ട്

നിക്ക് ഉട്ട് പകര്‍ത്തിയ ഈ ചിത്രം 1973-ല്‍ പുലിറ്റ്‌സര്‍ സമ്മാനത്തിന് അര്‍ഹത നേടി. ഫോട്ടോയെടുത്തതിന് ശേഷം കിം ഫുക്കിനെ നിക്ക് അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. അവള്‍ ഉടന്‍ മരിക്കും, രക്ഷപ്പെടാന്‍ ഒരു സാധ്യതയുമില്ലെന്നാണ് അന്ന് ഡോക്ടര്‍മാര്‍ നിക്കിനോട് പറഞ്ഞത്. എന്നാല്‍ നിക്കിന്റെ നിര്‍ബന്ധത്തില്‍ ഡോക്ടര്‍മാര്‍ കിണഞ്ഞുപരിശ്രമിക്കുകയായിരുന്നു.

നിക്ക് പകര്‍ത്തിയ ഈ ചിത്രം പ്രസിദ്ധീകരിക്കാനോ മാധ്യമങ്ങള്‍ക്ക് കൈമാറാനോ അസോസിയേറ്റഡ് പ്രസ് പത്രാധിപ സമിതി ആദ്യം വിസമ്മതിച്ചിരുന്നു. ചിത്രത്തിലെ പെണ്‍കുട്ടിയുടെ നഗ്നതയായിരുന്നു അതിന് അവര്‍ കാരണമായി പറഞ്ഞത്. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ ചിത്രം പുറത്തുവിടാന്‍ അന്നത്തെ ചീഫ് ഫോട്ടോ എഡിറ്റര്‍ ഹോര്‍സ്റ്റ് ഫാസ് തീരുമാനിക്കുകയും ലോകമെമ്പാടുമുള്ള മാധ്യമങ്ങളില്‍ അടുത്തദിവസം ചിത്രം പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.

Content Highlights: 'Napalm Girl' in Vietnam war photo gets final burn treatment 50 years later

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022

Most Commented