24 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെല്ലാം ഇന്ത്യന് പൗരന്മായിരുന്നു.

ന്യൂഡൽഹി: ഒമാൻ തീരത്തിന് സമീപത്ത് അമേരിക്കൻ ആക്രമണത്തിനിരയായ ചരക്ക് കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി. 24 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെല്ലാം ഇന്ത്യൻ പൗരന്മായിരുന്നു. ഒമാൻ സൈന്യമാണ് വ്യോമമാർഗം രക്ഷപ്പെടുത്തിയത്. ഇപ്പോഴിതാ ആക്രമണത്തിനിരയായി മുങ്ങിക്കൊണ്ടിരുന്ന കപ്പലിൽ നിന്നുള്ള ഇന്ത്യൻ ജീവനക്കാരുടെ ഓഡിയോ സംഭാഷണങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ദയവായി സഹായിക്കൂ, കപ്പൽ ആക്രമിക്കപ്പെട്ടു, മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പറയുന്ന സംഭാഷണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
കപ്പലിൽ നിന്നുള്ള ശബ്ദസന്ദേശം ഇങ്ങനെ..
“സർ, ഇത് ടാങ്കർ മാരിവെക്‌സ് ആണ്. അമേരിക്കൻ നാവിക സേന ഞങ്ങളെ ആക്രമിച്ചു. കപ്പലിന് തീ പിടിച്ചിരിക്കുന്നു, മുങ്ങിക്കൊണ്ടിരിക്കുകയാണ്. എഞ്ചിൻ റൂമിലാണ് മിസൈൽ ആക്രമണമുണ്ടായിരിക്കുന്നത്. കപ്പലിന്റെ അടിയിൽ ഒരു ദ്വാരമുണ്ടായിരിക്കുന്നു. ഞങ്ങൾ 24 പേരുണ്ട്. ഉടൻ സഹായം ആവശ്യമുണ്ട്. ദയവായി സഹായിക്കൂ...”
പലാവുവിന്റെ പതാക പതിപ്പിച്ച ചരക്കുക്കപ്പലാണ് ആക്രമണത്തിനിരയായത്. ആക്രമണ സമയത്ത്, ഉച്ചയ്ക്ക് രണ്ടരയോടെ ഒമാൻ തീരത്തെ മസിരായ്ക്ക് സമീപത്ത് നങ്കൂരമിട്ടിരിക്കുകയായിരുന്നു കപ്പൽ. ഇറാനിയൻ തുറമുഖങ്ങളിലെ അമേരിക്കൻ ഉപരോധം മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് എംടി മാരിവെക്‌സ് എന്ന ചരക്കുകപ്പൽ ആക്രമിക്കപ്പെട്ടത്. അടിയന്തര സന്ദേശത്തെ തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ ഒമാൻ വ്യോമസേന രക്ഷാപ്രവർത്തനം ആരംഭിച്ചു. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിൽ നിന്ന് ജീവനക്കാരെ എയർലിഫ്റ്റ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ചരക്കുക്കപ്പലിന് നേരെയുണ്ടായ ആക്രമണം അമേരിക്കയും സ്ഥിരീകരിച്ചിരുന്നു. യുഎസ്എസ് എബ്രഹം ലിങ്കൺ സൈനിക കപ്പലിൽ നിന്ന് ബോയിങ് എഫ്/എ സൂപ്പർ ഹോർണെറ്റ് എയർക്രാഫ്റ്റാണ് ആക്രമണം നടത്തിയത്. ഉപരോധം മറികടന്നതിനിലാണ് നടപടിയെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ അറിയിച്ചു. മാരിവെക്‌സിൽ നിന്ന് അടിയന്തര സന്ദേശം ലഭിച്ച ഇന്ത്യൻ കോസ്റ്റ്ഗാർഡിന്റെ മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെന്ററും ഒമാൻ വ്യോമസേനയുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
Content Highlights: 24 Indian crew members were successfully rescued by the Oman Air Force., The cargo ship MT Marivex was attacked by a US F/A Super Hornet near the Oman coast., The attack was prompted by an alleged violation of US sanctions on Iranian ports., Distress audio confirms the vessel was sinking after an engine room missile strike., Indian Coast Guard coordinated with Omani authorities to facilitate the rescue operation.
Published: 10 Jun 2026, 09:56 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented