സിംഗപ്പൂർ: ചൈനീസ് ചാരവൃത്തി ആരോപിക്കപ്പെട്ട എൻവിഡിയ സ്ഥാപകൻ ജെൻസൻ ഹുവാങ്ങുമായി ബന്ധമുണ്ടായിരുന്ന ആലിസ് ഹുവാങുമായി സിംഗപ്പൂർ ആസ്ഥാനമായുള്ള മെഗാസ്പീഡിന് യാതൊരുബന്ധവുമില്ലെന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. ആലീസ് ഹുവാങ് 2025 ഓഗസ്റ്റ് 30-ന് മെഗാസ്പീഡ് വിട്ടതായും നിലവിൽ കമ്പനിയിൽ അവർക്ക് യാതൊരു പങ്കുമില്ലെന്നും കമ്പനി വ്യക്തമാക്കി.

To advertise here,

ആലീസ് ഹുവാങ്ങിന്റെ വ്യക്തിപരമായ കാര്യങ്ങളിൽ പ്രതികരിക്കാനില്ലെന്നും കമ്പനി വക്താക്കൾ പറഞ്ഞു. തങ്ങൾ എപ്പോഴും നിയമപരമായ ബിസിനസ്സ് രീതികളാണ് പിന്തുടരുന്നതെന്ന് വ്യക്തമാക്കിയ കമ്പനി, വിഷയത്തിൽ സമഗ്രമായ ആഭ്യന്തര അന്വേഷണം നടത്തുന്നതിനായി ബാഹ്യനിയമോപദേശകരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

അതേസമയം, ആലിസ് ഹുവാങ് ചൈനയ്ക്കായി ചാരവൃത്തി നടത്തിയിരുന്നോ എന്ന കാര്യത്തിൽ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾക്കിടയിൽ അഭിപ്രായ ഭിന്നതയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജെൻസൻ ഹുവാങ്ങിനെക്കുറിച്ചോ അമേരിക്കയിലെ ഉന്നത നയരൂപീകരണ വിദഗ്ധരെക്കുറിച്ചോ വിവരങ്ങൾ ചോർത്താൻ ചൈനയുടെ സുരക്ഷാ മന്ത്രാലയം ആലിസ് ഹുവാങ്ങിനെ നിയോഗിച്ചിരുന്നതായുള്ള തെളിവുകളൊന്നും ഇതുവരെ അമേരിക്കൻ ഏജൻസികൾക്ക് ലഭിച്ചിട്ടില്ലെന്ന് സി.എൻ.എൻ. റിപ്പോർട്ട് ചെയ്തു.