ഫുക്കേറ്റ്: തായ്‌ലൻഡിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഫുക്കേറ്റിൽ നാലുനില ഷോപ്ഹൗസിന് തീപ്പിടിച്ച് പതിനൊന്നുപേർക്ക് ദാരുണാന്ത്യം. പതിനാറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

To advertise here,

തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. കടകളും ഭക്ഷണശാലയും വാടകമുറികളും പ്രവർത്തിച്ചിരുന്ന നാലുനില കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. പിന്നീട് ഇത് സമീപത്തെ കെട്ടിടങ്ങളിലേക്കും പടർന്നു. 

രണ്ടുമണിക്കൂറോളം സമയമെടുത്താണ് അഗ്നിരക്ഷാസേന, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തായ്‌ലൻഡ്, മ്യാൻമർ സ്വദേശികളാണ് മരിച്ചവരെന്നാണ് വിവരം.

നേരത്തെ ജൂലൈ മാസത്തിൽ ബാങ്കോക്കിലെ ഒരു ബാറിലുണ്ടായ അഗ്നിബാധയിൽ നാൽപ്പതോളം പേർ കൊല്ലപ്പെട്ടിരുന്നു. ഷോർട്ട് സർക്യൂട്ട് ആയിരുന്നു അപകടകാരണം.