ന്യൂയോർക്ക്: മെറ്റാ സി.ഇ.ഒ മാർക്ക് സക്കർബർഗ് ഹവായി ദ്വീപായ കവായിയിൽ വലിയൊരു ഭൂഗർഭ ബങ്കർ നിർമിക്കുന്നതായി റിപ്പോർട്ടുകൾ. 5,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ബങ്കർ നിർമിക്കുന്നത്. ഓസ്ട്രേലിയൻ മാധ്യമമായ ന്യൂസ് ഡോട്ട്കോം ഡോട്ട് എ.യു ആണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. സക്കർബർഗ് നിർമിക്കുന്ന ആഢംബര എസ്റ്റേറ്റിന്റെ ഭാഗമായാണ് ബങ്കർ നിർമിക്കുന്നതെന്നാണ് വിവരം.
260 മില്യൺ ഡോളർ (ഏകദേശം 2000 കോടി രൂപ) ചിലവിലാണ് അദ്ദേഹത്തിന്റെ എസ്റ്റേറ്റിൽ നിർമാണം പുരോഗമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ, വിഷയവുമായി ബന്ധപ്പെട്ട് സക്കർബർഗ് ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് പുറത്തുപറയരുതെന്ന കർശന നിർദേശം സക്കർബർഗിന്റെ ഭാഗത്ത് നിന്നും ജോലിക്കാർക്കുമുണ്ട്.
സാമൂഹ്യമാധ്യമങ്ങളിൽ ഇതേക്കുറിച്ച് പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് നിർമാണത്തൊഴിലാളികളിൽ ചിലരെ പറഞ്ഞ് വിട്ടതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചിത്രമെടുക്കാൻ പോലും തൊഴിലാളികൾക്ക് അനുവാദമില്ലെന്നാണ് വിവരം.
2014 ആഗസ്റ്റിലാണ് സക്കർബർഗ് 1,400 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന എസ്റ്റേറ്റ് സ്വന്തമാക്കിയത്. 2016-ൽ കുടുംബത്തോടൊപ്പം നിൽക്കുന്ന ചില ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിരുന്നു.
Content Highlights: Mark Zuckerberg Building Massive Underground Bunker On Hawaiian Island
Published: 05 Mar 2024, 09:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented