ലണ്ടൻ: യു.എസിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നാലുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ബ്രിട്ടനിലെ ചാൾസ് രാജാവ് ട്രംപിനു സമ്മാനിച്ചത് രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനിൽ നിർമിച്ച ‘എച്ച്.എം.എസ്. ട്രംപ്’ അന്തർവാഹിനിയിലെ മണി. ഒപ്പം വൈറ്റ് ഹൗസ് ഓവൽഓഫീസിലെ മേശയായ ‘റെസല്യൂട്ട് ഡെസ്കി’ന്റെ നിർമാണരൂപരേഖയുടെ പതിപ്പും സമ്മാനിച്ചു. ബ്രിട്ടന്റെ ‘എച്ച്.എം.എസ്. റെസല്യൂട്ട്’ കപ്പൽ വീണ്ടെടുത്തു നൽകിയതിനുള്ള ഉപഹാരമായി 1880-ൽ ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയാണ് അന്നത്തെ യു.എസ്. പ്രസിഡന്റ് റഥർഫോർഡ് ബി. ഹെയ്‌സിന് മേശ നൽകിയത്.
ബ്രിട്ടനിലെ ആദ്യ യു.എസ്. സ്ഥാനപതിയായിരുന്ന ജോൺ ആഡംസ്, രാജ്യത്തിന്റെ സ്ഥാപകപിതാക്കളിൽ ഒരാളായ ജോൺ ജേയ്ക്ക് അയച്ച കത്തിന്റെ പകർപ്പായിരുന്നു ചാൾസിന് ട്രംപിന്റെ സമ്മാനം. ജോർജ് മൂന്നാമൻ രാജാവുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് 1785-ൽ എഴുതിയ കത്തിന്റെ പകർപ്പാണിത്.
ചരിത്രവും ചിരിയും
നർമം കലർത്തി ചരിത്രം പറഞ്ഞാണ് വൈറ്റ് ഹൗസിൽ ട്രംപ് നൽകിയ വിരുന്നിൽ ചാൾസ് പ്രസംഗിച്ചത്. “ബ്രിട്ടീഷുകാർ വന്നില്ലായിരുന്നെങ്കിൽ നിങ്ങൾ ഇപ്പോഴും ഫ്രഞ്ച് സംസാരിക്കുന്നവരായി തുടർന്നേനെ” എന്ന് 16-ാം നൂറ്റാണ്ടിലെ ഫ്രഞ്ച് അധിനിവേശം പരാമർശിച്ച് ചാൾസ് ട്രംപിനോടു പറഞ്ഞു. യൂറോപ്യൻ സഖ്യകക്ഷികൾ സൗജന്യമായി യു.എസിൽനിന്ന് സുരക്ഷ പറ്റുന്നു എന്നമട്ടിൽ അടുത്തിടെ ട്രംപ് സംസാരിച്ചത് പരാമർശിച്ചാണ് ചാൾസ് ഇതു പറഞ്ഞത്.
വൈറ്റ് ഹൗസിൽ ട്രംപ് നടത്തുന്ന പൊളിച്ചുപണികളും ചാൾസിന്റെ പ്രസംഗത്തിൽ വിഷയമായി. 1814-ൽ വൈറ്റ് ഹൗസിന്റെ പുതുക്കിപ്പണിയിൽ ബ്രിട്ടനും സംഭാവനചെയ്തിട്ടുണ്ടെന്നായിരുന്നു പരാമർശം. അന്ന് ബ്രിട്ടൻ വൈറ്റ് ഹൗസ് കത്തിച്ചതിനെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ സദസ്സിൽ ചിരിയുണർത്തി.
Content Highlights: King Charles III presented a WWII HMS Trump submarine bell to Donald Trump., The gift commemorates the 250th anniversary of the United States., Donald Trump gifted a 1785 letter from John Adams to King George III., Diplomatic humor regarding historical events lightened the White House state dinner., The exchange highlights the long-standing UK-US historical connection.
Published: 30 Apr 2026, 08:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented